ന്യൂദല്‍ഹി- ലണ്ടനിലെ ഹൈക്കമ്മിഷന്‍ ഓഫിസിനു മുന്നില്‍ ഇന്ത്യയുടെ ദേശീയ പതാക ഖലിസ്ഥാന്‍ അനുകൂലികള്‍ നീക്കിയ സംഭവത്തില്‍ ഇന്ത്യ ബ്രിട്ടനെ പ്രതിഷേധം അറിയിച്ചു. ഇന്നലെ രാത്രി ദല്‍ഹിയില്‍ ബ്രിട്ടിഷ് ഡപ്യൂട്ടി ഹൈക്കമ്മിഷണര്‍ ക്രിസ്റ്റിന സ്‌കോട്ടിനെ വിളിച്ചുവരുത്തിയാണു വിദേശകാര്യ മന്ത്രാലയം പ്രതിഷേധം അറിയിച്ചത്. സുരക്ഷാ വീഴ്ചയില്‍ വിശദീകരണം തേടിയ ഇന്ത്യ, ഈ അലംഭാവം സ്വീകാര്യമല്ലെന്നു വ്യക്തമാക്കി. എത്രയും വേഗം കുറ്റക്കാരെ പിടികൂടണമെന്നും ആവശ്യപ്പെട്ടു.
ഖലിസ്ഥാന്‍ അനുകൂലിയും പിടികിട്ടാപ്പുള്ളിയുമായ അമൃത്പാല്‍ സിങ്ങിനായി നടത്തുന്ന തിരച്ചിലില്‍ പ്രതിഷേധിച്ച് നടത്തിയ പ്രകടനത്തിനിടെയാണ് ഇന്ത്യന്‍ പതാക താഴ്ത്തി ഖലിസ്ഥാന്‍ പതാക ഉയര്‍ത്താന്‍ ശ്രമിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു.ലണ്ടനില്‍ നടന്നത് പ്രതിഷേധാര്‍ഹമാണെന്നും ശക്തമായി അപലപിക്കുന്നതായും ഇന്ത്യയിലെ ബ്രിട്ടിഷ് ഹൈക്കമ്മിഷണര്‍ അലക്സ് എല്ലിസ് ട്വീറ്റ് ചെയതു.