900 ഗ്രാം കഞ്ചാവുമായി ആലപ്പുഴ സ്വദേശി പിടിയില്‍

സിദ്ധാര്‍ത്ഥ് ശിവകുമാര്‍.

സുല്‍ത്താന്‍ബത്തേരി- 900 ഗ്രാം കഞ്ചാവുമായി യുവാവ് മുത്തങ്ങയില്‍ എക്സൈസിന്റെ പിടിയിലായി. ആലപ്പുഴ ചൂനാട് ശിവം വീട്ടില്‍ സിദ്ധാര്‍ത്ഥ് ശിവകുമാറാണ്(27)അറസ്റ്റിലായത്. എക്സൈസ് ഇന്‍സ്പെക്ടര്‍ ഷഫീഖ്,  പ്രിവന്റീവ് ഓഫീസര്‍മാരായ എം.രാജേഷ്,  എം.എ.സുനില്‍കുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍ ഒ.ഷാഫി  എന്നിവരടങ്ങുന്ന സംഘം ചെക്പോസ്റ്റില്‍ വാഹന പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്.

 

Latest News