Sorry, you need to enable JavaScript to visit this website.

ഇന്ത്യയില്‍ ഒറ്റദിവസം 1071 കേവിഡ് കേസുകള്‍, ആക്ടീവ് രോഗബാധ 5915

ന്യൂദല്‍ഹി- ഇന്ത്യയില്‍ ആശങ്ക ഉയര്‍ത്തി ഒറ്റ ദിവസം ആയിരത്തിലേറെ കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. 129 ദിവസത്തെ ഇടവേളക്കു ശേഷം ഇത്രയും കേസുകളുടെ വര്‍ധന. 24 മണിക്കൂറിനിടെ 1071 കേസുകളാണ് വര്‍ധിച്ചത്.
സജീവ കേസുകള്‍ 5,915 ആയി ഉയര്‍ന്നതായും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പറയുന്നു. 24 മണിക്കൂറിനിടെ   പുതിയ മൂന്ന് മരണങ്ങളോടെ മരണസംഖ്യ 5,30,802 ആയും ഉയര്‍ന്നു.  രാജസ്ഥാനിലും മഹാരാഷ്ട്രയിലും ഓരോ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ കേരളത്തില്‍ പഴയ ഒരു മരണം കോവിഡ് കണക്കില്‍ ചേര്‍ത്തു.  ഇതുവരെ രാജ്യത്തുണ്ടായ കോവിഡ് ബാധ  4.46 കോടിയാണ് (4,46,95,420).
ആക്ടീവ് കേസുകള്‍ മൊത്തം കേസുകളുടെ 0.01 ശതമാനമാണ്, അതേസമയം ദേശീയ കോവിഡ് രോഗമുക്തി നിരക്ക്  98.8 ശതമാനമായി രേഖപ്പെടുത്തിയിട്ടുണ്ട്. സുഖം പ്രാപിച്ചവരുടെ എണ്ണം 4,41,58,703 ആയി ഉയര്‍ന്നപ്പോള്‍ 1.19 ശതമാനമാണ് മരണനിരക്ക്.  
രാജ്യവ്യാപകമായി കൊറോണ വൈറസ് വാക്‌സിനേഷന്‍ െ്രെഡവിന് കീഴില്‍ ഇതുവരെ 220.65 കോടി ഡോസ് കോവിഡ് വാക്‌സിന്‍ നല്‍കിയെന്നാണ് മന്ത്രാലയത്തിന്റെ കണക്ക്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News