ഭോപ്പാല്‍- സോഷ്യല്‍ മീഡിയ വന്നില്ലായിരുന്നുവെങ്കില്‍ ഹിന്ദുത്വ വിപ്ലവം രൂപപ്പെടാന്‍ 30 വര്‍ഷം കൂടി എടുക്കുമായിരുന്നുവെന്ന് മധ്യപ്രദേശിലെ ബി.ജെ.പി നേതാവ് മുരളീധര്‍ റാവു. സോഷ്യല്‍ മീഡിയയില്‍ സ്വാധീനം ചെലുത്തുന്നവരുടെ കണ്‍വെന്‍ഷനായ ഡിജിറ്റല്‍ ഹിന്ദു സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വാതന്ത്ര്യത്തിനുശേഷമാണ് ഇന്ത്യയില്‍ മുസ്ലീം ജനസംഖ്യയും പള്ളികളും എണ്ണവും വര്‍ധിച്ചതെന്നും ഇതൊരു പ്രകടമായ ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ടുതന്നെ ലോകത്തെ ഒരു രാജ്യത്തിനും ഇന്ത്യയെ പാഠം പഠിപ്പിക്കാന്‍ അവകാശമില്ലെന്ന് അദ്ദേഹം പറഞ്ഞു. കാഫിര്‍ ആശയങ്ങള്‍ ഇസ്‌ലാം അവസാനിപ്പിക്കുകയാണെങ്കില്‍ ഹിന്ദുക്കള്‍ക്ക് മുസ്‌ലിംകളുമായി കൂടുതല്‍ സൗഹാര്‍ദ്ദത്തോടെ ജീവിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ലൗ ജിഹാദിനെയും ലാന്‍ഡ് ജിഹാദിനെയും പിന്തുണക്കുന്ന കോണ്‍ഗ്രസ് രാജ്യത്തെ സാംസ്‌കാരിക മൂല്യങ്ങളെ ഇല്ലായ്മ ചെയ്യുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ഔറംഗസേബ് രാജ്യത്തിന്റെ ശത്രുവാണെന്ന് കോണ്‍ഗ്രസ് ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് ഇസ്‌ലാം നഗറിനെ ജഗദീഷ്പൂര്‍ എന്ന് പുനര്‍നാമകരണം ചെയ്യാനുള്ള ബിജെപി എംഎല്‍എ വിഷ്ണു ഖത്രിയുടെ നീണ്ട പോരാട്ടത്തെക്കുറിച്ച് സംസാരിച്ച അദ്ദേഹം കുറ്റപ്പെടുത്തി. ഹിന്ദുവും പണ്ഡിതനുമായ രാവണന്റെ കോലം എല്ലാ വര്‍ഷവും കത്തിക്കാമെങ്കില്‍ എന്തുകൊണ്ട് ഔറംഗസേബിന്റെ പ്രതിമ കത്തിച്ചുകൂടായെന്നും അദ്ദേഹം ചോദിച്ചു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)