ലോസ് ആഞ്ചലസ്- അമേരിക്കൻ ടെലിവിഷന്‍ ചാനലില്‍ കാലാവസ്ഥാ റിപ്പോര്‍ട്ട് വായിക്കുന്നതിനിടെ കാലാവസ്ഥാ നിരീക്ഷക പക്ഷാഘാതത്തെ തുടര്‍ന്ന് തളര്‍ന്നുവീഴുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
പെട്ടെന്നുള്ള ഹൃദയാഘാതമോ പക്ഷാഘാതമോ മൂലം ആളുകള്‍ മരിക്കുന്ന സംഭവങ്ങള്‍ സാധാരണമാകുന്നതിനിടെയാണ് ഈ വീഡിയോ പ്രചരിക്കുകാലാവസ്ഥാ നിരീക്ഷകയായ അലിസ കാള്‍സണ്‍ ഷ്വാര്‍ട്‌സിന്കാലാവസ്ഥാ റിപ്പോര്‍ട്ട് വായിക്കുന്നതിനിടെയാണ് സ്‌ട്രോക്ക് ബാധിച്ചത്.
സ്റ്റ്യൂ പീറ്റേഴ്‌സാണ് ട്വിറ്ററില്‍ വീഡിയോ അപ്‌ലോഡ് ചെയ്തത്. കെ.സി.എ.എല്‍ ന്യൂസ്
വീഡിയോയില്‍ നിഷേലും റേച്ചല്‍ കിമ്മും അവരുടെ ഷോ അവതരിപ്പിച്ച് തുടങ്ങിയത്. ഇവര്‍ സി.ബി.എസ് കാലാവസ്ഥാ നിരീക്ഷകയായ അലിസ കാള്‍സണ്‍ ഷ്വാര്‍ട്‌സിനോട് സംസാരിക്കാന്‍ തുടങ്ങുമ്പോള്‍ അവര്‍ ബോധരഹിതയായി കസേരയില്‍നിന്ന് വീഴുന്നതാണ് വീഡിയോയില്‍ കാണുന്നത്. പൊടുന്നനെയുള്ള സ്‌ട്രോക്കുകളും ഹൃദായഘാതങ്ങളും ലോകത്ത് എല്ലായിടത്തും വര്‍ധിക്കുകയാണെന്ന് ട്വിറ്റര്‍ ഉപയോക്താക്കള്‍ കമന്റ് ചെയ്തു.
വര്‍ഷങ്ങള്‍ക്ക് മുമ്പ് കാലാവസ്ഥാ റിപ്പോര്‍ട്ട് വായിക്കുന്നതിനിടെ കാള്‍സന് സമാനമായ അനുഭവം ഉണ്ടായിരുന്നു. മറ്റൊരു ടെലിവിഷന്‍ സ്‌റ്റേഷനില്‍ ആയിരുന്നപ്പോള്‍ 2014 ലായിരുന്നു സംഭവം. ഹൃദയ വാല്‍വിലെ ചോര്‍ച്ചയാണ് അന്ന് കണ്ടെത്തിയത്.
ആശുപത്രിയില്‍ പ്രവേശിപ്പിച്ച അലിസണ്‍ കാള്‍സണ്‍ സുഖം പ്രാപിച്ചുവരികയാണെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. സംഭവത്തിനുശേഷം ഫോണിലൂടേയും ടെക്‌സ്റ്റിലൂടേയും വിവരങ്ങള്‍ അന്വേഷിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്ത എല്ലാവര്‍ക്കും അവര്‍ നന്ദി പറഞ്ഞു.
CBS LA meteorologist Alissa Carlson Schwartz stroked out LIVE on-air on Saturday morning during her weather report.
— Stew Peters (@realstewpeters) March 19, 2023
It’s becoming too big to ignore. pic.twitter.com/0RneqbqNYp