ബെംഗളൂരു- ഇന്ത്യയിലെ മെട്രോ സ്‌റ്റേഷനുകളുടെ സൗന്ദര്യ ബോധമില്ലായ്മയെ വിമര്‍ശിച്ച് ജെറ്റ് എയര്‍വേസ് നിയുക്ത സി.ഇ.ഒ സഞ്ജീപ് കപൂര്‍.
ദുബായ്, ബെംഗളൂരു മെട്രോ സ്‌റ്റേഷനുകളുടെ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് കലാമേന്മയില്ലാത്ത ഇന്ത്യന്‍ സ്റ്റേഷനുകളെ കുറിച്ചുള്ള അദ്ദേഹത്തിന്റെ ട്വീറ്റ്.
ബെംഗളൂരു, ഗുഡ്ഗാവ്, കൊല്‍ക്കത്ത എല്ലായിടത്തും നമ്മുടെ മെട്രോ സ്‌റ്റേഷനുള്‍ വെറും കോണ്‍ക്രീറ്റ് കുടാരങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. ഭൂമിക്കടിയിലുള്ളതും മേലെയുള്ളതും എല്ലാം ഒരു പോലെ തന്നെ.
എന്നാല്‍ ദുബായില്‍ പോയ്‌ക്കോളൂ എന്നു വിമര്‍ശിച്ചയാള്‍ക്കും സഞ്ജീവ് കപൂര്‍ മറുപടി നല്‍കി. നല്ല നിലവാരത്തിനുവേണ്ടി പറയുന്നവര്‍ക്ക് ലഭിക്കുന്ന അതേ പ്രതികരണമാണിതെന്ന് അദ്ദേഹം പറഞ്ഞു. മനോഹരമായ ദുബായ് മെട്രോ സ്‌റ്റേഷന്‍ പത്ത് വര്‍ഷം നിര്‍മിച്ചതാണെന്നും കലാസൗന്ദര്യമെന്നാല്‍ വെറും കോണ്‍ക്രീറ്റല്ലെന്ന് മനസ്സിലാക്കണമെന്നും സഞ്ജീവ് കപൂര്‍ കൂട്ടിച്ചേര്‍ത്തു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)