പാരീസ്- അമേരിക്കയിലെ സെലിബ്രിറ്റി ഷെഫും അവതാരകനുമായ ആന്റണി ബോർഡൈനിനെ മരിച്ച നിലയിൽ കണ്ടെത്തി. ഹോട്ടൽ മുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് 61-കാരനായ ആന്റണി ബോർഡൈനിനെ കണ്ടെത്തിയത്. സി.എൻ.എൻ ചാനലിന്റെ ഭക്ഷണയാത്രാ പരിപാടിയായ പാർട്സ് അൺനോൺ എന്ന പരമ്പരയുടെ അവതാരകനായിരുന്നു.
ഫ്രാൻസിൽ പരിപാടിക്കെത്തിയ ബോർഡൈൻ സ്ട്രാസ്ബോഗിലെ ഹോട്ടലിലാണ് താമസിച്ചിരുന്നത്. നേരത്തെ കേരളത്തിലും ഇദ്ദേഹം സന്ദർശനം നടത്തിയിരുന്നു.