Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മലമ്പുഴയിൽ കാട്ടാനക്കൂട്ടം; മൽസ്യത്തൊഴിലാളി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, സ്‌കൂട്ടർ തകർത്തു

പാലക്കാട് - മലമ്പുഴയിൽ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തിൽനിന്ന സ്‌കൂട്ടർ യാത്രക്കാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഇയാൾ സഞ്ചരിച്ച സ്‌കൂട്ടർ കാട്ടാന തകർത്തു. കല്ലേപ്പുള്ളി സ്വദേശി സുന്ദരൻ ആണ് കാട്ടാനക്കൂട്ടത്തിന് മുന്നിൽനിന്നും അത്ഭുതകരമായി രക്ഷപ്പെട്ടത്. ആനകളെ കണ്ടതോടെ സുന്ദരൻ വണ്ടിയിൽ നിന്ന് ഇറങ്ങിയോടുകയായിരുന്നു.
 ഇന്ന് പുലർച്ചെ അഞ്ചോടെയാണ് സംഭവം. മലമ്പുഴ ഡാമിലേക്ക് മീൻ പിടിക്കാനായി വരുമ്പോഴാണ് ആനക്കൂട്ടം ആക്രമിച്ചത്. പാഞ്ഞടുത്ത കാട്ടാനയുടെ തുമ്പിക്കൈ തൊട്ടുതൊട്ടില്ല എന്ന സ്ഥിതിയിലായിരുന്നുവെന്ന് സുന്ദരൻ പറഞ്ഞു. വനം വകുപ്പ് ഉദ്യോഗസ്ഥരെ അടക്കം വിവരം അറിയിച്ചിട്ടും അധികൃതർ ആരും ഇതുവരെയും സ്ഥലത്ത് എത്തിയിട്ടില്ലെന്നും പരാതിയുണ്ട്.

കേരളത്തിൽനിന്ന് ബി.ജെ.പിക്ക് എം.പി വേണോ? വോട്ടിന് ഉപാധിയുമായി തലശ്ശേരി ആർച്ച് ബിഷപ്പ്
തലശ്ശേരി (കണ്ണൂർ) -
കേരളത്തിൽനിന്ന് ഒരു എം.പി പോലുമില്ലെന്ന ബി.ജെ.പിയുടെ വിഷമം പരിഹരിക്കാൻ ഉപാധിയുമായി തലശ്ശേരി ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി. റബറിന്റെ വില കേന്ദ്ര സർക്കാർ 300 രൂപയായി പ്രഖ്യാപിച്ചാൽ കുടിയേറ്റ ജനത തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ സഹായിക്കാമെന്ന് അദ്ദേഹം പറഞ്ഞു. കത്തോലിക്കാ കോൺഗ്രസ് തലശ്ശേരി അതിരൂപത സംഘടിപ്പിച്ച കർഷക റാലിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
  ജനാധിപത്യത്തിൽ വോട്ടായി മാറാത്ത ഒരു പ്രതിഷേധവും പ്രതിഷേധമല്ലെന്ന സത്യം കർഷകസമൂഹം തിരിച്ചറിയണമെന്നും കുടിയേറ്റ ജനതയ്ക്ക് അതിജീവനം വേണമെങ്കിൽ രാഷ്ട്രീയമായി പ്രതികരിക്കണമെന്നും ആർച്ച് ബിഷപ്പ് ഓർമിപ്പിച്ചു.
 

Latest News