Sorry, you need to enable JavaScript to visit this website.

പെരിന്തല്‍മണ്ണയില്‍ രഹസ്യമായി സൂക്ഷിച്ച  സ്‌ഫോടക വസ്തുക്കള്‍ പിടികൂടി 

പെരിന്തല്‍മണ്ണ- അങ്ങാടിപ്പുറത്ത് വാടകക്വാര്‍ട്ടേഴ്‌സില്‍ രഹസ്യമായി സൂക്ഷിച്ച സ്ഫോടകവസ്തുക്കളുടെ ശേഖരവുമായി തമിഴ്നാട് സേലം സ്വദേശി സെല്‍വത്തിനെ(50) മങ്കട പോലീസ് അറസ്റ്റ് ചെയ്തു. അങ്ങാടിപ്പുറം ഓരോടംപാലത്തുള്ള വാടകക്വാര്‍ട്ടേഴ്‌സില്‍ ലൈസന്‍സോ രേഖകളോ ഇല്ലാതെ അപകടകരമായ രീതിയില്‍ സൂക്ഷിച്ച 186 ജലാറ്റിന്‍സ്റ്റിക്കുകളും 150 ഓളം ഡിറ്റണേറ്ററുകളും പത്ത് കെട്ട് ഫ്യൂസ് വയറുകളുമാണ് പിടിച്ചെടുത്തത്.


 

Latest News