ന്യൂദല്‍ഹി : രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നത് ആശങ്ക സൃഷ്ടിക്കുന്നു. പ്രതിദിന കേസുകളുടെ എണ്ണം 800 കടന്നിരിക്കുകയാണ്. കോവിഡ് രോഗികളുടെ എണ്ണത്തില്‍ കഴിഞ്ഞ നാലുമാസത്തിനുള്ളിലെ ഏറ്റവും വലിയ വര്‍ധനയാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ഇന്നലത്തെ (ശനി)കണക്കു പ്രകാരം രാജ്യത്ത് 5839 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കോവിഡിന്റെ പുതിയ വകഭേദവും രാജ്യത്ത് സ്ഥിരീകരിച്ചിട്ടുണ്ട്.
മഹാരാഷ്ട്രയിലാണ് കോവിഡ് കേസുകള്‍ വേഗത്തില്‍ വര്‍ധിക്കുന്നത്. അവിടെ ആയിരത്തിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. കോവിഡ് കേസുകളുടെ എണ്ണം വര്‍ധിക്കുകയാണെന്നും ജാഗത്ര പാലിക്കണമെന്നും ആവശ്യപ്പെട്ട് കേരളം ഉള്‍പ്പടെ അഞ്ചു സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം കഴിഞ്ഞ ദിവസം കത്തയച്ചിരുന്നു. കോവിഡ് വകഭേദമായ എക്‌സ്ബിബി 1.16 വൈറസിന്റെ സാന്നിധ്യമാണ് കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കാനുള്ള കാരണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ സംശയിക്കുന്നത്.