ഇസ്ലാമാബാദ്- മുന്‍ പാക്കിസ്ഥാന്‍ സൈനിക മേധാവിയും പ്രസിഡന്റുമായിരുന്ന പര്‍വേസ് മുഷര്‍റഫിന്റെ പാസ്‌പോര്‍ട്ടും നാണഷണല്‍ ഐഡിന്റിറ്റ് കാര്‍ഡും റദ്ദാക്കി കൊണ്ട് പാക്കിസ്ഥാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. ഇടക്കാല പ്രധാനമന്ത്രി നാസിറുല്‍ മുല്‍ക്കാണ് ഇതു സംബന്ധിച്ച ഉത്തരവിട്ടത്. തുടര്‍ന്ന് നാഷണല്‍ ഡേറ്റാബേസ് ആന്റ് രജിസ്‌ട്രേഷന്‍ അതോറിറ്റി മുഷര്‍റഫിന്റെ നാണഷല്‍ ഐഡിന്റിറ്റി കാര്‍ഡ് റദ്ദാക്കി. ഇതോടയെ പാസ്‌പോര്‍ട്ടും അസാധുവായി. ഇപ്പോള്‍ ദുബായിലാണ് മുഷര്‍റഫ് കഴിയുന്നത്. പാസ്‌പോര്‍ട്ട് അസാധുവായതോടെ ദുബായ് അധികൃതര്‍ക്ക് മുഷര്‍റഫിനെ നാടു കടത്താം.
2007-ല്‍ രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതിന് 2014-ല്‍ മുഷര്‍റഫിനെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയിരുന്നു. ഇ കേസില്‍ വിചാരണ നേരിടാന്‍ പാക്കിസ്ഥാന്‍ സുപ്രീം കോടതി മുഷര്‍റഫിനോട് തിരിച്ചെത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നിരവധി തവണ ആവശ്യപ്പെട്ടിട്ടും മുഷര്‍റഫ് ഹാജരായിരുന്നില്ല. ഇനി മുഷര്‍റഫിന് പാക്കിസ്ഥാനിലേക്ക് തിരിച്ചു വരണമെങ്കില്‍ പ്രത്യേക യാത്രാ രേഖകള്‍ വേണ്ടി വരും.