ഹേഗ്-ഉക്രൈനില്‍ നിന്ന് കുട്ടികളെ റഷ്യയുടെ അധീനതയിലുള്ള പ്രദേശത്തേക്കു തട്ടിക്കൊണ്ടുപോയെന്ന ആരോപണത്തിലെ പങ്കാളിത്തത്തിന്റെ പേരില്‍ റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുട്ടിനെതിരെ രാജ്യാന്തര കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു.
കുട്ടികളെ മാറ്റിപ്പാര്‍പ്പിച്ചതു യുദ്ധക്കുറ്റങ്ങളുടെ പരിധിയില്‍ വരുമെന്നു കോടതി പറഞ്ഞു. റഷ്യയില്‍ കുട്ടികളുടെ അവകാശം സംരക്ഷിക്കുന്ന ഓഫിസിന്റെ ഉത്തരവാദിത്തം വഹിക്കുന്ന മരിയ അലക്സനേവ ല്വോവ ബെലോവയ്ക്കും ഇതേ കേസില്‍ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. ആരോപണം ശരിവയ്ക്കുന്ന തെളിവുകള്‍ ലഭിച്ചതായും കോടതി പറഞ്ഞു.
അതിനിടെ ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ് അടുത്തയാഴ്ച മോസ്‌കോ സന്ദര്‍ശിക്കും. യുക്രെയ്ന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ ഷിയുടെ സന്ദര്‍ശനത്തെ പാശ്ചാത്യ ശക്തികള്‍ ഗൗരവത്തോടെയാണ് കാണുന്നത്. റഷ്യയ്ക്ക് ആയുധങ്ങള്‍ നല്‍കാന്‍ ചൈന തയാറായേക്കും എന്നാണ് ആശങ്ക. എന്നാല്‍ ആയുധങ്ങള്‍ കൈമാറുമെന്ന പ്രചാരണം നിഷേധിച്ച ചൈന, അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും യുക്രെയ്നിന് അത്യാധുനിക യുദ്ധവിമാനങ്ങള്‍ അടക്കമുള്ളവ നല്‍കുന്നതിനെ വിമര്‍ശിച്ചു