ഷാര്‍ജ- പ്രതിവര്‍ഷം രണ്ടര കോടി യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയും വിധം ഷാര്‍ജ രാജ്യാന്തര വിമാനത്താവളം വിപുലീകരിക്കുന്നു. 190 കോടി ദിര്‍ഹമിന്റെ വികസന പ്രവര്‍ത്തനങ്ങളാണു വിമാനത്താവളവുമായി ബന്ധപ്പെട്ടുണ്ടാവുക. ടെണ്ടര്‍ നടപടികള്‍ അവസാനിച്ചു.
സാമ്പത്തിക, സാങ്കേതിക മേഖലകളിലുള്ള നവീകരണത്തിന് അതോറിറ്റി വിദഗ്ധ കമ്പനികളില്‍ നിന്നു ടെണ്ടര്‍ വിളിച്ചിരുന്നു. രാജ്യാന്തര നിര്‍മാണ കമ്പനിയില്‍നിന്നു കിട്ടിയ നിര്‍മാണ കരാറുകള്‍ അതോറിറ്റി പഠന വിധേയമാക്കുകയാണ്. ലഭിച്ച കരാറുകള്‍ക്ക് രണ്ടു മാസത്തിനകം അംഗീകാരം നല്‍കും. മൂന്നു വര്‍ഷം വരെ നീളുന്നതായിരിക്കും വികസന പ്രവര്‍ത്തനങ്ങളെന്ന് അലി വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ടുള്ള കൂടുതല്‍ വിശദാംശങ്ങള്‍ അടുത്ത ആഴ്ചകളിലുണ്ടാകും. പ്രതിവര്‍ഷം
രണ്ടര കോടി പേര്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കുന്ന വിധത്തിലാണു വിമാനത്താവളം രൂപം മാറുക. നിലവില്‍ 80 ലക്ഷം ആളുകളുടെ പ്രതിവര്‍ഷ യാത്രാ സൗകര്യമാണു ഷാര്‍ജ വിമാനത്താവളത്തിനുള്ളതെങ്കിലും 1.3 കോടി യാത്രക്കാര്‍ പ്രയോജനപ്പെടുത്തുന്നതായി അലി പറഞ്ഞു.