ലണ്ടന്‍ - തടവുകാരുമായി ലൈംഗിക ബന്ധം പുലര്‍ത്തിയ വനിതാ ജീവനക്കാര്‍ ഉള്‍പ്പെടെ 18 പേരെ ബ്രിട്ടനിലെ റെക്‌സാം ജയിലില്‍നിന്ന് പിരിച്ചുവിട്ടു. മൂന്നു പേരെ ജയിലിലടച്ചതായും 'മിറര്‍' റിപ്പോര്‍ട്ട് ചെയ്തു.
തടവുകാരനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടെന്നു വ്യക്തമായ സാഹചര്യത്തിലാണ് എമിലി വാട്‌സന്‍ എന്ന ജീവനക്കാരിയെ ജയിലിലടച്ചത്. ജീവനക്കാരി ജോണ്‍ മക്ഗീ എന്ന തടവുകാരനൊപ്പം പതിവിലധികം സമയം ചെലവിട്ടത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ജയില്‍ അധികൃതര്‍ അന്വേഷണം നടത്തിയത്. തടവറയിലെ കാമുകനായി മൊബൈല്‍ ഫോണ്‍ ഒളിച്ചുകടത്തിയതാണ് ജെന്നിഫര്‍ ഗാവന്‍ എന്ന ജീവനക്കാരിക്ക് വിനയായത്. ഈ ഫോണിലൂടെ ഇവര്‍ സദാസമയവും കാമുകനായ അലക്‌സ് കോക്‌സണുമായി സംസാരിച്ചിരുന്നതായി അന്വേഷണത്തില്‍ തെളിഞ്ഞു. അപകടകാരിയായ തടവുകാരന്‍ ഖുറം റസാഖുമായി ബന്ധം പുലര്‍ത്തിയെന്ന് തെളിഞ്ഞതാണ് അയ്ഷിയ ഗണ്‍ എന്ന ജീവനക്കാരിക്ക് വിനയായത്. ഇയാളുമായി ഈ ജീവനക്കാരി ഫോണിലൂടെ സ്ഥിരമായി ലൈംഗിക സംഭാഷണങ്ങള്‍ നടത്തിയിരുന്നതായി വ്യക്തമായിട്ടുണ്ട്.