Sorry, you need to enable JavaScript to visit this website.

VIDEO: വിശുദ്ധ ഹറമിൽ മാതാവിനെ തോളിലേറ്റി മകന്റെ പ്രദക്ഷിണം

മക്ക- സ്‌നേഹത്തിന്റെയും കരുണയുടെയും നിത്യവിസ്മയ കാഴ്ച്ചകളാണ് ഓരോ ദിവസവും വിശുദ്ധ ഹറമുകളിൽ ലോകത്തിന് സമ്മാനിക്കുന്നത്. ജീവിതത്തിൽ ഒരിക്കലെങ്കിലും ഹറമിന്റെ ചാരത്ത് അണയാൻ കൊതിക്കുന്നവരാണ് മുസ്ലിം വിശ്വാസികളിൽ ഏറെയും. പ്രായമായ മാതാവിനെയും പിതാവിനെയുമായി നൂറുകണക്കിന് ആളുകൾ ദിനംപ്രതി ഹറമിൽ എത്തുന്നുണ്ട്. ഉംറ നിർവഹിച്ചും പുണ്യസ്ഥലങ്ങൾ സന്ദർശിച്ചുമാണ് അവർ നിർവൃതി അടയുന്നത്. ഹറമുകളിലെ തിരക്കുകളിൽ പലപ്പോഴും പ്രായമായവർക്ക് കർമ്മങ്ങൾ എളുപ്പത്തിൽ ചെയ്യാൻ സാധിക്കാറില്ല.

മക്കളോ മറ്റു കുടുംബാംഗങ്ങളോ ഇവരെ തോളിലേറ്റി വിശുദ്ധ കർമ്മത്തിൽ പങ്കാളിയാകുന്ന കാഴ്ച പലപ്പോഴുമുണ്ടാകാറുണ്ട്. അത്തരമൊരു കാഴ്ചയാണ് കഴിഞ്ഞ ദിവസമുണ്ടായത്. ഉസ്‌ബെക്കിസ്ഥാനിൽനിന്നുള്ള തീർത്ഥാടകൻ സ്വന്തം മാതാവിനെ തോളിലേറ്റി ഉംറ നിർവഹിക്കുന്നതിന്റെ വീഡിയോ ആണിത്. മാതാവിന്റെ പുഞ്ചിരിയും മകന്റെ സന്തോഷവും ഈ വീഡിയോയിൽ കാണാം.
 

Latest News