Sorry, you need to enable JavaScript to visit this website.

അഞ്ചു വര്‍ഷത്തിനകം പെട്രോളിന്റെയും ഡീസലിന്റെയും  ഉപയോഗം അവസാനിപ്പിക്കണം- മന്ത്രി ഗഡ്കരി  

ന്യൂദല്‍ഹി- വരുന്ന അഞ്ചുവര്‍ഷത്തിനുള്ളില്‍ പെട്രോളിന്റെയും ഡീസലിന്റെയും ഉപയോഗം രാജ്യത്ത് അവസാനിപ്പിക്കണെമന്നും ഇതിന്റെ ഭാഗമായി ഇലക്ട്രിക് വാഹനങ്ങളോ എല്‍ എന്‍ ജി, സി എന്‍ ജി, ബയോ ഡീസല്‍ തുടങ്ങിയവ ഇന്ധനമായ വാഹനങ്ങളോ ഉപയോഗിക്കണമെന്ന നിര്‍ദേശവുമായി കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി. ന്യൂദല്‍ഹിയില്‍ പൊതുചടങ്ങില്‍ സംസാരിക്കുമ്പോഴായിരുന്നു ഇത്തരമൊരു ആവശ്യം അദ്ദേഹം മുന്നോട്ടുവച്ചത്.
അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും ആവശ്യം ഇല്ലാതാക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.ഇതിന് ജനങ്ങളുടെ പിന്തുണ ആവശ്യമാണ്.നിങ്ങള്‍ ഇപ്പോള്‍ വാഹനങ്ങള്‍ വാങ്ങുകയാണെങ്കില്‍ പെട്രോളോ ഡീസലോ വാങ്ങരുത്. ഇലക്ട്രിക് അല്ലെങ്കില്‍ ഫ്‌ളെക്‌സ് എഞ്ചിന്‍ കാറുകള്‍ വാങ്ങുക. ഫ്െളക്‌സ് എഞ്ചിന്‍ കാറുകളില്‍(ജൈവ ഇന്ധനം ഉപയോഗിച്ച് ഓടുന്ന വാഹനങ്ങള്‍) കര്‍ഷകര്‍ സൃഷ്ടിക്കുന്ന എഥനോള്‍ നിങ്ങള്‍ക്ക് ഉപയോഗിക്കാം. നമ്മുടെ കര്‍ഷകര്‍ ഇപ്പോള്‍ അന്നദാതാക്കള്‍ മാത്രമല്ല ഊര്‍ജദാതാക്കളും ആണ്'-അദ്ദേഹം പറഞ്ഞു.
ഒരുകാരണവശാലും റോഡുകളില്‍ വാഹനങ്ങള്‍ പാര്‍ക്കുചെയ്യരുതെന്നും അങ്ങനെ ഉണ്ടായാല്‍ പിഴ ചുമത്തുമെന്നും വ്യക്തമാക്കിയ കേന്ദ്രമന്ത്രി ഡല്‍ഹിയെ വൃത്തിയുള്ളതും മാലിന്യമുക്തമായതുമായ ഒരു നഗരമാക്കുകയാണ് തന്റെ ലക്ഷ്യമെന്നും കൂട്ടിച്ചേര്‍ത്തു.


 

Latest News