തിരുവനന്തപുരം: നട്ടെല്ല് ഒന്നല്ല, പത്തുണ്ടെന്നും അതുകൊണ്ടാണ് സ്വപ്നക്കെതിരെ മാനനഷ്ടക്കേസ് കൊടുത്തതെന്നും സി പി എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്. വെറുതെ തോന്നിവാസം പറഞ്ഞാല്‍ മിണ്ടാതിരിക്കുന്ന സ്വഭാവം തനിക്കില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
സ്വര്‍ണ്ണ കള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരായ തെളിവുകള്‍ നശിപ്പിക്കാനായി വിജേഷ് പിള്ള എന്ന ഇടനിലക്കാരനെ എം.വി.ഗോവിന്ദന് അയച്ചെന്നും ഇതിനായി 30 കോടി വാഗ്ദാനം ചെയ്തെന്നും, വധിക്കുമെന്ന് ഇടനിലക്കാരന് മുഖേന ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു സ്വപ്ന സുരേഷ് പറഞ്ഞിരുന്നത്. തനിക്കെതിരെയുള്ള പരാമര്‍ശം പിന്‍വലിച്ച് മാപ്പു പറയണമെന്നും അല്ലാത്ത പക്ഷം നഷ്ടപരിഹാരമായി ഒരു കോടി രൂപ നല്‍കണമെന്നും ആവശ്യപ്പെട്ട് സ്വപ്ന സുരേഷിന് എം.വി.ഗോവിന്ദന് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ മാപ്പു പറയണമെങ്കില്‍ താന്‍ വീണ്ടും ജനിക്കണമെന്നായിരുന്നു സ്വപ്ന ഇതിനോട് പ്രതികരിച്ചത്.
മുഖ്യമന്ത്രിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ക്ക് മറുപടിയായി സൂര്യനെ പഴയ മുറം കൊണ്ട് തടുക്കാനാവില്ലെന്നാണ് എം വി ഗോവിന്ദന് പറഞ്ഞത്. ഫ്യൂഡല്‍ സമൂഹത്തിലെ ജീര്‍ണത ഇപ്പോഴും സൂക്ഷിക്കുന്ന കെ പി സി സി പ്രസിഡന്റ് കെ.സുധാകരന് മോശം പദപ്രയോഗങ്ങളാണ് മുഖ്യമന്ത്രിക്കെതിരെ നടത്തുന്നത്. സുധാകരന് തിരുത്തണമെന്നും അല്ലെങ്കില്‍ തിരുത്തിക്കാന്‍ യു ഡി എഫ് ഇടപെടണമെന്നും എം.വി ഗോവിന്ദന് ആവശ്യപ്പെട്ടു.