തിരുവനന്തപുരം : പ്രതിപക്ഷ ബഹളം ഇന്നും തുടര്‍ന്നതിനാല്‍ ആരംഭിച്ച് കേവലം ഒന്‍പത് മിനിട്ടുകൊണ്ട് സഭ പിരിഞ്ഞു. കഴിഞ്ഞ ദിവസം സ്പീക്കറുടെ ചേംബറിന് മുന്നില്‍ പ്രതിഷേധിച്ച പ്രതിപക്ഷ എം എല്‍ എമാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതിനെ ചൊല്ലിയാണ് പ്രതിപക്ഷത്തിന്റെ ബഹളം രൂക്ഷമായത്. 10 വര്‍ഷം വരെ തടവ് ശിക്ഷ കിട്ടാവുന്ന ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി സഭ ആരംഭിച്ച ഉടന്‍ തന്നെ പ്രതിപക്ഷം ബഹളം വെക്കുകയായിരുന്നു. തുടര്‍ന്ന് ചോദ്യോത്തര വേളയിലേക്ക് പോലും കടക്കാനായില്ല.
ഇനി സര്‍ക്കാര്‍ പരിപാടികളോട് സഹകരിക്കില്ലെന്നും മുഖ്യമന്ത്രിയുടെ ദാര്‍ഷ്ട്യം നടക്കില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. ഇനി് തിങ്കളാഴ്ചയാണ് സഭ ചേരുക.