കൊച്ചി : സിനിമാ മേഖലയില്‍ മയക്കു മരുന്ന് ഉപയോഗിക്കുന്നവരുടെ ഫുള്‍ ലിസ്റ്റ് നിര്‍മ്മാതാവ് ആന്‍ണി പെരുമ്പാവൂരിന് പോലിസ് നല്‍കിയിട്ടുണ്ടെന്ന് നടനും മിമിക്രി കലാകാരനുമായ ടിനി ടോം. സിനിമാ മേഖലയില്‍ മയക്കുമരുന്ന് ഉപയോഗമില്ലെന്ന് പറഞ്ഞാല്‍ അത് പച്ചക്കള്ളമായിരിക്കും. ഇത്തരം കാര്യങ്ങളെക്കുറിച്ച് വിവരം നല്കാന് പോലീസിന്റെ സ്ക്വാഡിനൊപ്പം യോദ്ധാവ് എന്ന് പറയുന്ന അംബാസിഡറായി വര്‍ക്ക് ചെയ്യുന്ന ആളാണ് ഞാന്‍. എനിക്ക് എല്ലാ കാര്യങ്ങളുമറിയാം. അറിയുന്ന കാര്യങ്ങള്‍ ഞാന്‍ പോലീസിനോട് പറഞ്ഞിട്ടുണ്ടെന്നും ടിനി ടോം പറഞ്ഞു. ഒരു ചാനലിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പോലീസ് മണ്ടന്മാരൊന്നുമല്ല. അവര്‍ക്ക് എല്ലാമറിയാം. ഒരാളെ പിടിച്ചാല്‍ എല്ലാവരുടെയും പേര് കിട്ടും. എന്നാല്‍ കലാകാരന്മാരോടുള്ള ഇഷ്ടം കൊണ്ടായിരിക്കാം പോലീസ് ലൊക്കേഷനിലും മറ്റും റെയഡ് നടത്താത്തത്. ലൊക്കേഷനില്‍ റെയഡ് തുടങ്ങിയാല്‍ പിന്നെ സ്വസ്ഥമായി ഇരിക്കാന്‍ സാധിക്കില്ലെന്നും ടിനി ടോം പറഞ്ഞു.