കൊച്ചി-വിനോദസഞ്ചാര കേന്ദ്രത്തില്‍ ആണ്‍സുഹൃത്തിനൊപ്പമെത്തിയ കോളേജ് വിദ്യാര്‍ത്ഥിനിയെ ഭീഷണിപ്പെടുത്തി രണ്ടു പേര്‍ ചേര്‍ന്ന് മാനഭംഗപ്പെടുത്തി. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതികളില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. പായിപ്ര പോയാലി മലഭാഗത്ത് കാനപറമ്പില്‍ വീട്ടില്‍ മുഹമ്മദ് സുബൈര്‍ (22)നെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്.
മുളവൂര്‍ പോയാലി മലഭാഗത്തെ വിനോദ സഞ്ചാര കേന്ദ്രത്തിലെത്തിയ കോളേജ് വിദ്യാര്‍ത്ഥികളായ യുവാവിന്റെയും, യുവതിയുടെയും സ്വകാര്യ ദൃശ്യങ്ങള്‍ മുഹമ്മദ് സുബൈറും ഇര്‍ഷാദ് എന്നയാളും ചേര്‍ന്ന് രഹസ്യമായി പകര്‍ത്തുകയും അത് പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി വിദ്യാര്‍ഥിനിയെ മാനഭംഗപ്പെടുത്തുകയുമാണുണ്ടായത്.
യുവതിയുടെ പരാതിയെ തുടര്‍ന്ന് മൂവാറ്റുപുഴ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് ഒരാള്‍ പിടിയിലായത്. ഒളിവില്‍ പോയ ഇര്‍ഷാദിനെ പിടികൂടുന്നതിന് അന്വേഷണം കൂടുതല്‍ ഊര്‍ജ്ജിതമാക്കി. ഇയാള്‍ക്കെതിരെ മൂവാറ്റുപുഴ സ്റ്റേഷനില്‍ കഞ്ചാവ് അടിപിടി കേസുകള്‍ നിലവിലുണ്ട്. ഇവര്‍ ഇതിന് മുമ്പും സമാനമായ കുറ്റകൃത്യങ്ങള്‍ ചെയ്തിട്ടുണ്ടെന്ന് സൂചന ലഭിച്ചു. ഇതിനെക്കുറിച്ചും പരിശോധിച്ച് വരികയാണ്. മൂവാറ്റുപുഴ സബ് ഇന്‍സ്‌പെക്ടര്‍ മാഹിന്‍ സലിമിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തില്‍ എസ്.ഐമാരായ വിഷ്ണു രാജു, കെ കെ രാജേഷ്, ബേബി ജോസഫ് , എ.എസ്.ഐ പി.സി ജയകുമാര്‍,സി.പി ഒ മാരായ അജിംസ്, സൂരജ് എന്നിവരും ഉണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)