മക്ക - സൗദി ഭീകരന് മക്ക പ്രവിശ്യയിൽ ഇന്നലെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഭീകര സംഘടനയിൽ ചേർന്ന് പ്രവർത്തിക്കുകയും സൗദി അറേബ്യക്കകത്തും വിദേശത്തും നടത്തുന്ന ഭീകരാക്രമണങ്ങളെ പിന്തുണക്കുകയും പോലീസുകാരെ വധിക്കാൻ ലക്ഷ്യമിട്ട് പോലീസ് സ്റ്റേഷനു നേരെ ആക്രമണം നടത്തുകയും വെടിവെപ്പിൽ സുരക്ഷാ സൈനികരിൽ ഒരാൾക്ക് പരിക്കേൽക്കുകയും വിദേശങ്ങളിലുള്ള ഭീകരരുമായി ആശയവിനിമയം നടത്തുകയും ചെയ്ത കേസിലെ പ്രതിയായ ഇബ്രാഹിം ബിൻ അബാദ് അൽഹദ്‌ലിക്ക് ആണ് ശിക്ഷ നടപ്പാക്കിയത്.