ന്യൂദല്‍ഹി- കാനഡയില്‍ വിദ്യാഭ്യാസ വിസയിലെത്തിയ എഴുന്നൂറോളം വിദ്യാര്‍ഥികള്‍ നാടുകടത്തില്‍ ഭീഷണിയില്‍. വിവിധ കേളേജുകളുടെ പേരില്‍ ഇവര്‍ക്ക് ലഭിച്ച ഓഫര്‍ ലെറ്ററുകള്‍ വ്യാജമാണെന്നാണ് റിപ്പോര്‍ട്ട്. വ്യാജ ഓഫര്‍ ലെറ്റുകളായതിനാല്‍ കാനഡ ബോര്‍ഡ് സെക്യൂരിറ്റി ഏജന്‍സിയില്‍നിന്ന് വിദ്യാര്‍ഥികള്‍ക്ക് നോട്ടിസ് ലഭിച്ചതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
2018- 19 വര്‍ഷം പഠനത്തിനായി കാനഡയിലെത്തിയ വിദ്യാര്‍ഥികള്‍ ഇപ്പോള്‍ പെര്‍മനന്റ് റെഡിസന്‍സിനായി അപേക്ഷിച്ചപ്പോഴാണ് തട്ടിപ്പ് വെളിച്ചത്തായത്. പിആര്‍ അപേക്ഷകള്‍ പരിശോധിക്കുന്നതിന്റെ ഭാഗമായ അഡ്മിഷന്‍ ഓഫര്‍ ലെറ്ററുകളില്‍ സൂക്ഷ്മ പരിശോധന നടത്തിയത്. നാടുകടത്തല്‍ ഭീഷണി നേരിടുന്ന മിക്ക വിദ്യാര്‍ഥികളും പഠനം പൂര്‍ത്തിയാക്കി ജോലിക്ക് കയറിയവരാണെന്നും കാനഡയില്‍ ഇത്തരത്തില്‍ തട്ടിപ്പ് പിടികൂടുന്നത് ആദ്യമാണെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
പഞ്ചാബിലെ ജലന്ധറില്‍ ബ്രിജേഷ് മിശ്രയുടെ നേതൃത്വത്തിലുള്ള എജ്യുക്കേഷന്‍ മൈഗ്രേഷന്‍ സര്‍വീസസ് മുഖേനയാണ് വിദ്യാര്‍ഥികള്‍ പഠന വിസയ്ക്ക് അപേക്ഷിച്ചിരുന്നത്. പ്രീമിയര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഹംബര്‍ കോളേജിലേക്കുള്ള പ്രവേശന ഫീസ് ഉള്‍പ്പെടെ എല്ലാ ചെലവുകള്‍ക്കുമായി ഒരു വിദ്യാര്‍ത്ഥിക്ക് 16 ലക്ഷത്തിലധികം രൂപ ഈടാക്കിയിരുന്നു. വിമാന ടിക്കറ്റുകളും സെക്യൂരിറ്റി ഡെപ്പോസിറ്റും ഇതിനു പുറമെയാണ്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)