ബെംഗളുരു : സ്വപ്ന സുരേഷിനെതിരെ വധഭീഷണി മുഴക്കിയെന്ന കേസില്‍ നാളെ ബെംഗളുരു പൊലീസിന് മുന്നില്‍ ഹാജരാകുമെന്ന് വിജേഷ് പിള്ള. വിജേഷ് പിള്ളയ്ക്ക് വാട്‌സ്ാപ്പില്‍ സമന്‍സ് അയച്ചിരുന്നുവെന്നും എന്നാല്‍ ഇയാളെ ഫോണില്‍ ബന്ധപ്പെട്ടിട്ട് കിട്ടുന്നില്ലെന്നും ഒളിവിലായിരിക്കാമെന്നുമാണ് ബെംഗളുരു പോലീസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്. എന്നാല്‍ താന്‍ ഒളിവിലല്ലെന്ന് വിജേഷ് പിള്ള മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. നാളെ ബെംഗളുരുവിലെ കെ.ആര്‍ പുര പൊലീസ് സ്റ്റേഷനിലാകും അഭിഭാഷകനൊപ്പം വിജേഷ് പിള്ള ഹാജരാകുക. തനിക്ക് സമന്‍സ് കിട്ടിയിട്ടില്ലെന്നും എന്നാല്‍ പൊലീസ് സ്റ്റേഷനുമായി അഭിഭാഷകന്‍ ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഹാജരാകുന്നതെന്നും വിജേഷ് പിള്ള പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് മഹാദേവപുര അസിസ്റ്റ്ന്റ് കമ്മീഷണര്‍ ഇന്ന് സ്വപ്‌ന സുരേഷിന്റെ മൊഴിയെടുത്തിരുന്നു.