ദുബായ്- ജീവകാരുണ്യ സഹായത്തിലൂടെയും ശ്രദ്ധേയനായ വ്യവസായി എം.എ.യൂസഫലിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ കുപ്രചാരണങ്ങള്‍ നടക്കുമ്പോള്‍ അദ്ദേഹത്തിന്റെ സേവനങ്ങളെ പ്രകീര്‍ത്തിച്ചും ധാരാളം പോസ്റ്റുകള്‍.
എതിര്‍ പ്രചാരണങ്ങളെ കാര്യമാക്കുന്നില്ലെന്നും അതില്‍ ഭയമില്ലെന്നുമാണ് യൂസഫലി കഴിഞ്ഞ ദിവസം ദുബായില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്. ദുഷ്പ്രചാരണങ്ങള്‍ നടത്തുന്നവനെ നിയമപരമായി കൈകാര്യം ചെയ്‌തോളാമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.
യൂസഫലി സഹായിച്ചതില്‍ തൊണ്ണൂറു ശതമാനം ആള്‍ക്കാരുടെ പേരുകള്‍ ഇതുവരെ പുറത്തുപറഞ്ഞിട്ടില്ലെന്നും അതിന് അദ്ദേഹം അനുവദിച്ചിട്ടില്ലെന്നും പറയുകയാണ് ദുബായിലെ മാധ്യമ പ്രവര്‍ത്തകന്‍ അരുണ്‍ രാഘവന്‍.
ലോകത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ള അറുപത്തി അയ്യായിരം പേര്‍ ഈ നാട്ടികക്കാരന്റെ സ്ഥാപനത്തില്‍ തൊഴിലെടുക്കുന്നുണ്ട്. അതില്‍ എഴുപത്തിയഞ്ച് ശതമാനവും മലയാളികള്‍. നാക്കില്‍ വെള്ളികരണ്ടിയുമായി ജനിച്ചവര്‍ക്കല്ല, മൂന്നുനേരം ഭക്ഷണം കഴിക്കാന്‍ ബുദ്ധിമുട്ടുന്ന കുടുംബത്തില്‍ നിന്നുള്ളവര്‍ക്ക് തന്നെയാണ് ആ സ്ഥാപനം ആശ്രയമായത്.
310 കോടി രൂപ ഇന്ത്യയ്ക്ക് പുറത്തും 25 കോടി രാജ്യത്തിനകത്തും ശമ്പളം കൊടുക്കുന്ന സ്ഥാപനമാണ് ലുലു. ശമ്പളം കൈപറ്റുന്നവരില്‍ ഹിന്ദുവും മുസ്ലീമും െ്രെകസ്തവനും ഉണ്ട്. കമ്മ്യൂണിസറ്റും, കോണ്‍ഗ്രസും, ബിജെപിക്കാരുമുണ്ട്. ഭരിക്കുന്നവര്‍ ആരായാലും കൊടിയുടെ നിറം നോക്കാതെ അവരോട് സഹകരിച്ചും ജനക്ഷേമപ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചും നാടിനെ അഭിവൃദ്ധിപ്പെടുത്താന്‍ മുന്‍കൈയെടുത്ത എംഎ യൂസഫലി മലയാളികളുടെ അഭിമാനം കൂടിയാണ്. അങ്ങനെയുള്ള ഒരാളെ പൊതുസമൂഹത്തിന് മുന്നില്‍ അപകീര്‍ത്തിപ്പെടുത്താനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് ഇപ്പോള്‍ അരങ്ങേറുന്നത്.
അടിസ്ഥാനരഹിതമായ ആരോപണങ്ങളും കള്ളപ്രചരണങ്ങളും നടത്തി വിവാദങ്ങള്‍ ഉണ്ടാക്കി ഗുണപരമായ കാര്യങ്ങളെ ഇല്ലാതാക്കാനുള്ള നീക്കങ്ങളെ യൂസഫലിയിലെ മനുഷ്യ സ്‌നേഹിയെ അടുത്തറിയുന്ന വ്യക്തി എന്ന നിലയില്‍ ഒരിക്കലും പ്രോത്സാഹിപ്പിക്കാനാവില്ല. യുഎഇയിലെ എട്ടുവര്‍ഷം നീണ്ട മാധ്യമപ്രവര്‍ത്തനത്തിനിടെ ഞാന്‍ ചെയ്ത വാര്‍ത്തകളിലൂടെ മാത്രം ഗള്‍ഫുനാടുകളില്‍ പ്രയാസപ്പെട്ട എത്രയോ കുടംബംഗങ്ങള്‍ക്ക് അദ്ദേഹം ആശ്രയമായിട്ടുണ്ട്. പട്ടാമ്പിക്കാരന്‍ മൂസാക്കുട്ടിയുടെ മോചനത്തിന് എണ്‍പതുലക്ഷത്തിലേറെ രൂപയാണ് ആദ്ദേഹം ചെലവഴിച്ചത് അതെല്ലാം പബ്ലിസിറ്റിക്കുവേണ്ടിയല്ലേ എന്നു ചോദിക്കുന്നവരോട് പറയാം സഹായിച്ചതില്‍ തൊണ്ണൂറു ശതമാനം ആള്‍ക്കാരുടെ പേരുകള്‍ ഇതുവരെ പുറത്തുപറഞ്ഞിട്ടില്ല. അതിന് അദ്ദേഹം അനുവദിച്ചിട്ടുമില്ല
-അരുണ്‍ രാഘവന്‍ ഫേസ് ബുക്കില്‍ കുറിച്ചു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)