Sorry, you need to enable JavaScript to visit this website.

തേടി ' എന്ന ജിദ്ദ പ്രവാസികളുടെ ഹ്രസ്വ ചിത്രത്തിന് ദേശീയ പുരസ്‌കാരം

കൊൽക്കത്ത - മാർച്ച് 14,15 തീയതികളിൽ കൊൽക്കത്തയിൽ നടന്ന ഇന്ത്യ ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ അവാർഡ്‌സ്(ISFFA) 2023-ൽ കൂടുതൽ അവാർഡുകൾ ജിദ്ദ പ്രവാസികളുടെ തേടി ഷോർട്ട് ഫിലിമിന്. മൂന്നു അവാർഡുകളാണ് തേടി സ്വന്തമാക്കിയത്. തുഷാര ഷിഹാബ് (മികച്ച തിരക്കഥ), മുഹമ്മദ് ഇഷാൻ അയ്യാരിൽ (മികച്ച രണ്ടാമത്തെ നടൻ) എന്നിവക്ക് പുറമെ മികച്ച മലയാളം ഷോർട്ട് ഫിലിമിനുള്ള ഫെസ്റ്റിവൽ മെൻഷൻ അവാർഡ് ഡയറക്ടർ മുഹസിൻ കാളികാവും കരസ്ഥമാക്കി. കൊൽക്കത്ത രബീന്ദ്ര ഒക്കക്കൂറ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ അർജുന അവാർഡ് ജേതാവും ബംഗ ഭൂഷൻ അവാർഡ് ജേതാവുമായ ദിബയേന്തു ബറുവയിൽ നിന്ന് തേടിയുടെ അഭിനേതാവ് കൂടിയായ സ്റ്റാൻലി കണ്ണമ്പാറ അവാർഡുകൾ ഏറ്റുവാങ്ങി.

Latest News