ലക്‌നൗ - ശസ്ത്രക്രിയയെ തുടർന്ന് രണ്ടര മാസം പ്രായമുള്ള പിഞ്ചു കുഞ്ഞ് മരിച്ചു. മരണത്തിന് പിന്നാലെ, വിവരം ബന്ധുക്കളെ അറിയിക്കാതെ 'ഡോക്ടർ' ഹോസ്പിറ്റലിൽനിന്ന് മുങ്ങി. ഉത്തർപ്രദേശിലെ ഇറ്റയിലാണ് സംഭവം.
അന്വേഷണത്തിൽ തിലക് സിഗ് എന്നയാൾ വ്യാജ ഡോക്ടറാണെന്നും ഇയാൾക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും പോലീസ് പ്രതികരിച്ചു.
ശസ്ത്രക്രിയയെ തുടർന്ന് അമിത രക്തസ്രാവം സംഭവിച്ചാണ് ആൺകുഞ്ഞ് മരിച്ചത്. കുട്ടിയുടെ മരണവിവരം ബന്ധുക്കളെ അറിയിക്കാതെ തിലക് സിങ് കടന്നുകളയുകയായിരുന്നു. സംഭവത്തിൽ തിലക് സിംഗിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതായും അന്വേഷണത്തിന് ഉത്തരവിട്ടതായും ചീഫ് മെഡിക്കൽ ഓഫീസർ ഉമേഷ് ചന്ദ്ര ത്രിപാദി അറിയിച്ചു.