Sorry, you need to enable JavaScript to visit this website.

സ്പീക്കറുടെ ഓഫീസിന് മുന്നിലെ സംഘര്‍ഷം, 14 എം.എല്‍.എമാര്‍ക്കെതിരെ കേസ്

തിരുവനന്തപുരം- നിയമസഭയിലെ സംഘര്‍ഷത്തില്‍ എം.എല്‍.എമാര്‍ക്കെതിരേ പോലീസ് കേസെടുത്തു. രണ്ടു പരാതികളിലായി ഭരണ പ്രതിപക്ഷ എം.എല്‍.എമാര്‍ക്കെതിരേയാണ് കേസെടുത്തത്. തിരുവനന്തപുരം മ്യൂസിയം പോലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ചാലക്കുടി എം.എല്‍.എ സനീഷ് കുമാര്‍ നല്‍കിയ പരാതിയില്‍ എച്ച്. സലാം, സച്ചിന്‍ദേവ് എന്നിവര്‍ക്കെതിരേയും ഡെപ്യൂട്ടി ചീഫ് മാര്‍ഷല്‍ മൊയ്തീന്‍ ഹുസൈന്‍ എന്നിവര്‍ക്കെതിരേയാണ് കേസെടുത്തത്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്.
വാച്ച് ആന്‍ഡ് വാര്‍ഡിന്റെ പരാതിയില്‍ 12 പ്രതിപക്ഷ എം.എല്‍.എമാര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഏഴ് എം.എല്‍.എമാര്‍ക്കെതിരേയും കണ്ടാലറിയാവുന്ന മറ്റ് അഞ്ച് എം.എല്‍.എമാര്‍ക്കെതിരേയുമാണ് കേസ്. റോജി എം. ജോണ്‍, അന്‍വര്‍ സാദത്ത്, ഐ.സി. ബാലകൃഷ്ണന്‍, കെ.കെ രമ, ഉമാ തോമസ്, ടി. സിദ്ദിഖ്, പി.കെ ബഷീര്‍ എന്നവരുടെ പേരുകളാണ് പ്രതിപ്പട്ടികയിലുള്ളത്. കലാപശ്രമം അടക്കം ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് എഫ്.ഐ.ആര്‍.

 

Latest News