വെല്ലിങ്ടണ്‍- ന്യൂസിലന്‍ഡിലെ കെര്‍മഡെക് ദ്വീപുകളില്‍ ഭൂചലനം. വ്യാഴാഴ്ച രാവിലെയാണ് ഭൂചലനം ഉണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 7.1 തീവ്രത രേഖപ്പെടുത്തി. യുഎസ് ജിയോളജിക്കല്‍ സര്‍വേയുടെ പ്രസ്താവന പ്രകാരം, ന്യൂസിലന്‍ഡിന് വടക്കുള്ള കെര്‍മഡെക് ദ്വീപുകളിലാണ് ഭൂചലനം ഉണ്ടായത്. ഭൂമിക്കടിയില്‍ 10 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനം ഉണ്ടായത്. ഭൂചലനം ഉണ്ടായതിന് പിന്നാലെ പ്രദേശത്ത് സുനാമി മുന്നറിയിപ്പ് നല്‍കി. ദ്വീപിന് 300 കിലോമീറ്റര്‍ ചുറ്റളവിലാണ് സുനാമി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.