പെരിന്തല്‍മണ്ണ-സ്വധാര്‍ഗ്രഹ് വനിതാ അഭയകേന്ദ്രത്തില്‍ നിന്നു കാണാതായ ആന്ധ്രപ്രദേശ് സ്വദേശിനിയായ യുവതിയെ കണ്ടെത്തി. പെരിന്തല്‍മണ്ണ മാനത്തുമംഗലം ബൈപ്പാസ് റോഡിലെ ഒരു കെട്ടിടത്തിന് മുന്നിലാണ് ഇവരെ കണ്ടെത്തിയത്. തുടര്‍ന്ന് നാട്ടുകാര്‍ നഗരസഭാംഗം പി. സീനത്തിനെ അറിയിക്കുകയായിരുന്നു. ട്രോമാകെയര്‍ പെരിന്തല്‍മണ്ണ സ്റ്റേഷന്‍ യൂണിറ്റിലെ ജബ്ബാര്‍ ജൂബിലി, നഗരസഭാംഗങ്ങളായ മന്‍സൂര്‍ നെച്ചിയില്‍, സാറ സലീം, സീനത്ത്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കൃഷ്ണകുമാര്‍, ജെഎച്ച്‌ഐ രാജീവന്‍ എന്നിവര്‍ ചേര്‍ന്ന് യുവതിയെ പെരിന്തല്‍മണ്ണ സഖി വണ്‍ സ്റ്റോപ്പ് സെന്ററില്‍ എത്തിച്ചു. പിന്നീട് നഗരസഭാംഗങ്ങളും ട്രോമാകെയര്‍ പ്രവര്‍ത്തകരായ വാഹിദ അബു, ജിന്‍ഷാദ് പൂപ്പലം എന്നിവര്‍ ചേര്‍ന്ന് യുവതിയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിയുടെ ബന്ധുക്കളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് സന്നദ്ധ പ്രവര്‍ത്തകരും അഭയകേന്ദ്രം അധികൃതരും. ഒറ്റപ്പെട്ട നിലയില്‍ കണ്ടെത്തിയ യുവതിയെ പൂക്കോട്ടുംപാടം പോലീസ് ആണ് പെരിന്തല്‍മണ്ണയില്‍ അഭയകേന്ദ്രത്തിലെത്തിച്ചത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)