ദമാം - പ്രവാസി വെൽഫെയർ ഈസ് റ്റേൺ പ്രൊവിൻസ് ജനറൽ കൗൺസിൽ മാർച്ച് 17ന് ദമാമിൽ നടക്കും. വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ കൗൺ സിൽ അംഗം എം.കെ ഷാജഹാൻ ഉദ്ഘാടനം ചെയ്യും. 2023-24 വർഷത്തേക്കുള്ള ഭാരവാഹി തെരഞ്ഞെടുപ്പും ഇതോടനുബന്ധിച്ചു നടക്കും. പുതുതായി തെരഞ്ഞെടുത്ത ദമാം, അൽകോബാർ, ജുബൈൽ, ഖഫ്ജി റീജ്യണൽ കമ്മിറ്റി ഭാരവാഹികളും അംഗങ്ങളുമാണ് പങ്കെടുക്കുകയെന്ന് ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു.