റിയാദ് - ഫാന്‍സി നമ്പര്‍ പ്ലേറ്റ് ലേലത്തില്‍ പോയത് 41.5 ലക്ഷം റിയാലിന്. സൗദി അറേബ്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു നമ്പര്‍ പ്ലേറ്റിന് ഇത്രയും ഉയര്‍ന്ന തുക ലഭിക്കുന്നത്. ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ സേവന പ്ലാറ്റ്‌ഫോം ആയ അബ്ശിര്‍ വഴിയാണ് ട്രാഫിക് ഡയറക്ടറേറ്റ് ഫാന്‍സി നമ്പര്‍ പ്ലേറ്റ് ലേലം സംഘടിപ്പിച്ചത്. ടി-1 എന്ന നമ്പര്‍ പ്ലേറ്റിനാണ് 41,50,000 റിയാല്‍ ലഭിച്ചത്. ടി-1 നമ്പര്‍ പ്ലേറ്റിന് പത്തു ലക്ഷം റിയാല്‍ മിനിമം മൂല്യം നിര്‍ണയിച്ചാണ് ലേലം ആരംഭിച്ചത്.
ലേലത്തില്‍ പങ്കെടുത്തവര്‍ കടുത്ത മത്സരം കാഴ്ചവെച്ചതോടെയാണ് ലേലത്തുക 41.5 ലക്ഷം റിയാലിലെത്തിയത്. ഇ-4 നമ്പര്‍ പ്ലേറ്റിന് 27,10,000 റിയാലും ഇസെഡ്.ഇസെഡ്-22 നമ്പര്‍ പ്ലേറ്റിന് 14,70,000 റിയാലും ലേലത്തില്‍ ലഭിച്ചു. മൂന്നു നമ്പര്‍ പ്ലേറ്റുകള്‍ക്കും കൂടി ആകെ 83.3 ലക്ഷം റിയാലാണ് ലേലത്തില്‍ ലഭിച്ചത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)