തിരുവനന്തപുരം- ബ്രഹ്മപുരത്തെ സോണ്‍ട കമ്പനിയുമായുള്ള കരാറിലും മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സ്വപ്‌ന സുരേഷ്. വിഷയത്തില്‍ 12 ദിവസമായി മുഖ്യമന്ത്രി തുടരുന്ന മൗനത്തിന് ഇതാണ് കാരണമെന്ന് അവര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ബഹുമാനപ്പെട്ട മുഖ്യമന്ത്രീ, താങ്കളെന്തുകൊണ്ടാണ് നിയമസഭയില്‍ പ്രതികരിക്കാത്തതെന്ന് എനിക്കറിയാമെന്ന് പറഞ്ഞുകൊണ്ടാണ് സ്വപ്ന ആരോപണത്തിലേക്ക് കടക്കുന്നത്. വലംകൈ ആശുപത്രിയിലായതിനാല്‍ വായിക്കാന്‍ സമയത്ത് കുറിപ്പ് കിട്ടിക്കാണില്ലെന്നും പരിഹസിക്കുന്നു. കരാര്‍ കമ്പനിക്ക് നല്‍കിയ മൊബിലൈസേഷന്‍ അഡ്വാന്‍സ് തിരികെ വാങ്ങി, അവിടെ തീ അണയ്ക്കാന്‍ യത്‌നിച്ചവര്‍ക്ക് നല്‍കണമെന്നും സ്വപ്ന പറയുന്നു.
താനും കൊച്ചിയില്‍ താമസിച്ചിരുന്നതിനാലാണ് ഈ വിഷയത്തില്‍ സംസാരിക്കുന്നത്. എനിക്ക് ബെംഗളൂരുവിലേക്ക് രക്ഷപ്പെടേണ്ടി വന്നു. ഇനിയും മരിച്ചിട്ടില്ല. എന്റെ ജീവിതത്തിന് മേല്‍ അപായങ്ങളുണ്ടെന്ന തിരിച്ചറിവോടെ തന്നെ താന്‍ കൊച്ചിയിലെ ജനത്തിനൊപ്പം നിലകൊള്ളുന്നുവെന്നും സ്വപ്ന കുറിപ്പില്‍ വ്യക്തമാക്കുന്നു. എന്താണ് മൊബിലൈസേഷന്‍ അഡ്വാന്‍സ് എന്ന ചോദ്യവും സ്വപ്ന ഉയര്‍ത്തുന്നു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)