Sorry, you need to enable JavaScript to visit this website.

യുവാവിന്റെ വയറ്റിലുണ്ടായിരുന്നത് 56 ബ്ലേഡുകള്‍, ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു

ജയ്പൂര്‍ :  രക്തം ചര്‍ദ്ദിച്ച് ആശുപത്രിയിലെത്തിയ യുവാവിന്റെ വയറ് നിറയെ ബ്ലേഡുകള്‍. ഒടുവില്‍ മൂന്ന് മണിക്കൂര്‍ നീണ്ട് ശസ്ത്രക്രിയക്കൊടുവില്‍ ഡോക്ട
ര്‍മാര്‍ വയറ്റില്‍ നിന്ന് ബ്ലേഡുകള്‍ പുറത്തെടുത്തു. ഒന്നും രണ്ടുമല്ല, 56 റേസര്‍ ബ്ലേഡുകളാണ് ഇയാളുടെ വയറ്റില്‍ നിന്ന് കിട്ടിയത്. രാജസ്ഥാനിലെ ജലോര്‍ ജില്ലയിലെ സഞ്ചോര്‍ പ്രദേശത്തു നിന്നുള്ള  25 കാരനായ യശ്പാല്‍ സിംഗിന്റെ വയറ്റില്‍ നിന്നാണ് ബ്ലേഡുകള്‍. നീക്കം ചെയ്തത്. ഇയാള്‍ തന്നെ വിഴുങ്ങിയ ബ്ലേഡുകളാണിതെന്ന് ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍മാര്‍ പറഞ്ഞു. മൂന്ന് പാക്കറ്റ് ബ്ലേഡുകളാണ് ഇയാള്‍ നേരത്തെ വിഴുങ്ങിയിരുന്നതത്രേ. വയറ്റിനുള്ളില്‍ വെച്ച് പാക്കറ്റുകള്‍ അലിഞ്ഞ് തീര്‍ന്നതിനാല്‍ ബ്ലേഡുകള്‍ വയറ്റിനുള്ളില്‍ ചിതറിക്കിടക്കുകയായിരുന്നു.  തിങ്കളാഴ്ചയാണ് രക്തം ഛര്‍ദ്ദിച്ചതിനെ തുടര്‍ന്ന് യശ്പാല്‍ സിംഗിനെ സഞ്ചോറിലെ മെഡിപള്‍സ് ആശുപത്രിയില്‍ എത്തിച്ചത്. ആന്തരിക രക്തസ്രാവമാണെന്ന് മനസിലാക്കിയതിനെ തുടര്‍ന്ന്  ഇയാളോട് എക്‌സ്‌റേ, അള്‍ട്രാസൗണ്ട്, എന്‍ഡോസ്‌കോപ്പി എന്നീ പരിശോധനകള്‍ക്ക് വിധേയനാകാന്‍ ഡോക്ടര്‍മാര്‍ ആവശ്യപ്പെടുകയായിരുന്നു. പരിശോധനാ ഫലം വന്നപ്പോഴാണ് ഡോക്ടമാര്‍ ഞെട്ടിയത്. പിന്നീട് മൂന്ന് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്കൊടുവില്‍  56 റേസര്‍ ബ്ലേഡുകള്‍ യുവാവിന്റെ ശരീരത്തില്‍ നിന്ന് നീക്കം ചെയ്തതായി ആശുപത്രിയിലെ ഡോക്ടര്‍ നാര്‍സി റാം ദേവസി പറഞ്ഞു. എന്തുകൊണ്ടാണ് താന്‍ ബ്ലേഡ് വിഴുങ്ങിയതെന്ന കാര്യം യശ്പാല്‍ സിംഗ് ഇതുവരെ കുടുംബാംഗങ്ങളോടോ ഡോക്ടര്‍മാരോടോ പറഞ്ഞിട്ടില്ല.

 

Latest News