ഇടുക്കിയില്‍നിന്ന് ഉംറക്കെത്തിയ ഒരു സ്ത്രീ കൂടി ജിദ്ദയില്‍ മരിച്ചു

ജിദ്ദ- ഉംറ നിര്‍വഹിക്കാനെത്തിയ ഇടുക്കി സ്വദേശിനി ജിദ്ദ ആശുപത്രിയില്‍ നിര്യാതയായി. ഇടുക്കികുമാരമംഗലംഈസ്റ്റ് കലൂര്‍ സ്വദേശിനി സുബൈദ മുഹമ്മദാണ് (65) കിംഗ് അബ്ദുല്ല മെഡിക്കല്‍ കോംപ്ലക്‌സില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ മരിച്ചത്. ഭര്‍ത്താവ് മുഹമ്മദ് വെലമക്കുടിയില്‍. മക്കള്‍  റജീന മുനീര്‍, റസിയ, മുഹമ്മദ് ഇബ്രാഹിം, റഹ്മത് ശംസുദ്ധീന്‍.
ഇവരുടെ ഗ്രൂപ്പിലെത്തി തീര്‍ത്ഥാടനം പൂര്‍ത്തിയാക്കി നാട്ടിലേക്ക് മടങ്ങാന്‍ എയര്‍പോര്‍ട്ടില്‍ എത്തിയ മറ്റൊരു തീര്‍ഥടക ചൊവ്വാഴ്ച ജിദ്ദ എയര്‍പോര്‍ട്ടില്‍ കുഴഞ്ഞുവീണ് മരിച്ചിരുന്നു.
ഇടുക്കി  ചെങ്കുളം മുതുവന്‍കുടി  സ്വദേശിനി സലീമ (64) യാണ് എയര്‍പോര്‍ട്ടില്‍ മരിച്ചത്. അറക്കല്‍ മീരാന്‍ മുഹമ്മദാണ് ഭര്‍ത്താവ്. മൃതദേഹം കിംഗ് ഫഹദ് ഹോസ്പിറ്റല്‍ മോര്‍ച്ചറിയിലാണ്.
രണ്ട് മൃതദേഹങ്ങളും മറവ് ചെയ്യുന്നതിനുവേണ്ട നടപടിക്രമങ്ങള്‍ കെഎംസിസി വെല്‍ഫെയര്‍ വിങ്ങിന്റെ നേതൃത്വത്തില്‍ നടന്നുവരുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News