അഹമ്മദാബാദ്-സ്വയം വിവാഹം ചെയ്ത യുവതി ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ വിവാഹമോചിതയായി. ഗുജറാത്ത് സ്വദേശിനിയായ ഇരുപത്തിയഞ്ചുകാരി സോഫി മോറിന്റെ ജീവിതമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞമാസമാണ് സ്വയം വിവാഹം കഴിക്കാമെന്ന തീരുമാനത്തില്‍ യുവതിയെത്തിയത്.
വെള്ള ഗൗണ്‍ ധരിച്ചുകൊണ്ടുള്ള തന്റെ ചിത്രങ്ങള്‍ നേരത്തെ സോഫി ട്വീറ്റ് ചെയ്തിരുന്നു. 'എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷം. സ്വയം വിവാഹം കഴിക്കുന്നു. ഇതിനായി ഞാന്‍ ഒരു ബ്രൈഡല്‍ വസ്ത്രവും വിവാഹ കേക്കും വാങ്ങി.'- എന്ന അടിക്കുറിപ്പോടെയായിരുന്നു വിവാഹ വേഷം ധരിച്ച ചിത്രം യുവതി ട്വീറ്റ് ചെയ്തത്.എപ്പോഴായിരുന്നു സോഫിയുടെ വിവാഹമെന്ന് വ്യക്തമല്ലെങ്കിലും, ഇപ്പോഴാണ് വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. വിവാഹ മോചനത്തിന്റെ കാരണവും യുവതി വെളിപ്പെടുത്തിയിട്ടുണ്ട്. 'ഞാന്‍ എന്നെ തന്നെ വിവാഹം കഴിച്ചു. ഇത് തമാശയല്ല. ഒരു നാള്‍ പോലും എനിക്ക് സഹിക്കാന്‍ കഴിഞ്ഞില്ല. അതുകൊണ്ടാണ് വിവാഹ മോചനത്തെ കുറിച്ചു ചിന്തിച്ചത്. '-എന്നാണ് യുവതിയുടെ പ്രതികരണം. കഴിഞ്ഞ ജൂണിലായിരുന്നു രാജ്യത്തെ ആദ്യ സോളോഗമി വിവാഹം നടന്നത്. ഗുജറാത്ത് സ്വദേശിനിയായ ക്ഷമ ബിന്ദുവാണ് സ്വയം വിവാഹം ചെയ്ത് വാര്‍ത്തകളില്‍ ഇടംപിടിച്ചത്.