ഗാനമേളയ്ക്കിടെ കിണറിന് മുകളില്‍ കയറി നൃത്തം ചെയ്ത യുവാവ് കിണറ്റില്‍ വീണ് മരിച്ചു

തിരുവനന്തപുരം: ഉത്സവസ്ഥലത്ത് ഗാനമേളയ്ക്കിടെ കിണറിന് മുകളില്‍ പലകയിട്ട് നൃത്തം ചെയ്യുന്നതിനിടയില്‍ കിണറ്റില്‍ വീണ യുവാവ് മരിച്ചു. നേമം പൊന്നുമംഗലം സ്‌കൂളിന് സമീപം ശങ്കര്‍ നഗറില്‍ പ്രേംകുമാറിന്റെയും ലതയുടെയും മകന്‍ ഇന്ദ്രജിത്ത് (ജിത്തു- 24) ആണ് മരിച്ചത്. കരുമത്തിനടുത്ത് മേലാങ്കോട് മുത്തുമാരിയമ്മന്‍ ക്ഷേത്ര ഉത്സവത്തിനിടെ സംഘടിച്ച ഗാനമേള കാണാനെത്തിയ ഇന്ദ്രജിത്തും സുഹൃത്തുക്കളും ക്ഷേത്രത്തിന് സമീപമുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കിണറിന് മുകളില്‍ പലകയിട്ട് അതില്‍ കയറി നൃത്തം ചെയ്യുമ്പോഴാണ് പലക പൊട്ടി ഇന്ദ്രജിത്ത്  കിണറ്റില്‍ വീണത്. ഇയാളെ  രക്ഷിക്കാനിറങ്ങിയ കരുമം മേലാങ്കോട് സ്വദേശി അഖിലിനെ പരിക്കുകളോടെ  ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

 

Latest News