Sorry, you need to enable JavaScript to visit this website.

രണ്ടു ഭാര്യമാര്‍ക്ക് മൂന്ന് ദിവസം വീതം നല്‍കി കുടുംബ കോടതി

ഗ്വാളിയോര്‍- ആഴ്ചയില്‍ മൂന്നു ദിവസം വീതം ഭാര്യമാര്‍ക്ക് വീതിച്ചുനല്‍കി യുവാവ് കുടുംബ പ്രശ്‌നത്തിനു പരിഹാരം കണ്ടു. മധ്യപ്രദേശിലെ ഗ്വാളിയോര്‍ കുടുംബ കോടതിയില്‍ കേസ് വന്നതിനെ തുടര്‍ന്നാണ്  ഒത്തുതീര്‍പ്പ്. കൗണ്‍സിലിംഗിലാണ് മക്കളുടെ ഭാവിയെ ചൊല്ലി ഭാര്യമാര്‍ ഇക്കാര്യം സമ്മതിച്ചത്.
ഹരിയാനയിലെ ഗുരുഗ്രാമില്‍ ജോലി ചെയ്യുന്ന എഞ്ചിനിയറാണ് രണ്ടു വിവാഹം ചെയ്തതിനു പിന്നാലെ ഒത്തുതീര്‍പ്പിലെത്തിയത്. ഹരിയാനയിലാണ് ഇദ്ദേഹത്തിന്റെ കുടുംബം താമസിക്കുന്നത്. ഭര്‍ത്താവിന്റെ മൂന്ന് ദിവസങ്ങള്‍ വീതം ഭാര്യമാര്‍ വീതിച്ചെടുത്തപ്പോള്‍ ശേഷിച്ച ഒരു ദിവസം ഭര്‍ത്താവിന്റെ സ്വന്തം ഇഷ്ടത്തിനു വിട്ടുനില്‍കിയിട്ടുണ്ട്.
യുവാവ് 2018 ലാണ് ഗ്വാളിയോര്‍ സ്വദേശിനിയായ 28 കാരി സീമയെ വിവാഹം കഴിച്ചത്. രണ്ട് വര്‍ഷക്കാലത്തോളം ഇരുവരും ഒരുമിച്ച് താമസിച്ചു. ഇതിനിടയില്‍ ഇവര്‍ക്ക് ഒരു ആണ്‍ കുഞ്ഞ് പിറന്നു. 2020ല്‍ കൊറോണയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ
സീമയെ ജന്മനാടായ ഗ്വാളിയോറിലെത്തിച്ചു. ലോക്ക്ഡൗണ്‍ പിന്‍വലിച്ചെങ്കിലും  ഭാര്യയെ തിരികെ കൊണ്ട് വന്നില്ല.
ഇതിനിടയില്‍ തന്നോടൊപ്പം ജോലി ചെയ്യുന്ന യുവതിയുമായി പ്രണയത്തിലാകുകയും ലിവിംഗ് ടുഗതര്‍ ആരംഭിക്കുകയും ചെയ്തു. ഈ ബന്ധത്തില്‍ കുഞ്ഞു പിറന്നതിനു പിന്നാലെയായിരുന്നു രണ്ടാം വിവാഹം.  ആദ്യ ഭാര്യയായ സീമയുമായുള്ള ബന്ധം വേര്‍പെടുത്തിയുമില്ല.
തുടര്‍ന്ന് ആദ്യ ഭാര്യ ഭര്‍ത്താവിനെതിരെ കേസ് കൊടുക്കുകയായിരുന്നു. കുടുംബ കോടതി  പ്രശ്‌ന പരിഹാരത്തിനായി കോടതി ഇരുവരെയും വിളിച്ചു വരുത്തി. ഒടുവില്‍ കുട്ടിയുടെ ഭാവിയെ കരുതി കേസ് രമ്യതയില്‍ തീര്‍ക്കാന്‍ ഇരുവരും സമ്മതിക്കുകയായിരുന്നു.
ഭര്‍ത്താവിനൊപ്പം മടങ്ങിപ്പോകാന്‍ സീമ തീരുമാനിച്ചതോടെ കോടതിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ആഴ്ചയിലെ ദിവസങ്ങള്‍ രണ്ട് ഭാര്യമാര്‍ക്കുമായി പകുത്ത് നല്‍കിയത്.  ഭാര്യമാര്‍ക്കായി രണ്ട് ഫ്‌ളാറ്റുകളും എടുത്തു. ആഴ്ചയില്‍ ആദ്യത്തെ മൂന്ന് ദിവസം ആദ്യ ഭാര്യക്കും കുട്ടിക്കുമൊപ്പം താമസിക്കും. അടുത്ത മൂന്ന് ദിവസം രണ്ടാം ഭാര്യക്കും കുഞ്ഞിനുമൊപ്പമാണ് താമസിക്കുക. ഞായറാഴ്ച എന്തു ചെയ്യണമെന്ന് ഭര്‍ത്താവിന് സ്വന്തമായി തീരുമാനിക്കാം.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News