മാന്‍ഹാട്ടന്‍- എട്ട് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത വെസ്റ്റ് സൈഡ് ഹൈവേ ഐ.എസ് ഭീകരാക്രമണത്തിലെ പ്രതിക്ക് ജീവപര്യന്തം ജയില്‍. പ്രതി സെയ്ഫുല്ലാ സൈപോവിന് വധശിക്ഷ വിധിക്കണമെന്ന ആവശ്യത്തില്‍ മാന്‍ഹട്ടന്‍ ഫെഡറല്‍ കോടതി ജൂറി ഏകാഭിപ്രായത്തിലെത്തിയില്ല.
ഏകകണ്ഠമായി വധശിക്ഷ വിധിക്കാന്‍ കഴിയാതെ വന്നതിനെ തുടര്‍ന്നാണ് ജീവപര്യന്തം തടവ് വധിച്ചത്. ഔപചാരികമായ ശിക്ഷാ പ്രഖ്യാപന തീയതി നിശ്ചയിച്ചിട്ടില്ല.
മാസങ്ങള്‍ നീണ്ട വിചാരണ അവസാനിപ്പിച്ചാണ് ജൂറി ജീവപര്യന്തം തടവിലെത്തിയത്. ഭീകരാക്രമണത്തില്‍ അതിജീവിച്ച ഇരകള്‍ സൈപോവിന്റെ ആക്രമണത്തിന്റെ ഭീകരതയെക്കുറിച്ച് കണ്ണീരോടെ മൊഴി നല്‍കിയപ്പോള്‍ പ്രതിയുടെ കുടുംബാംഗങ്ങള്‍ ജീവന്‍ രക്ഷിക്കാന്‍ ജൂറിമാരോട് ആവശ്യപ്പെട്ടു.
2017 ലെ ഹാലോവീനില്‍ വാടകയ്‌ക്കെടുത്ത ഹോം ഡിപ്പോ ട്രക്ക് ഉപയോഗിച്ചാണ് വെസ്റ്റ് സൈഡ് ഹൈവേ ബൈക്ക് പാതയില്‍ ഇയാള്‍ എട്ട് പേരെ കൊലപ്പെടുത്തിയത്. പ്രതി കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞ ജനുവരിയില്‍ കണ്ടെത്തിയിരുന്നു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)