ചെന്നൈ- മദ്രാസ് ഐ.ഐ.ടിയിൽ ഒരു മാസത്തിനിടെ മറ്റൊരു വിദ്യാർഥി കൂടി ജീവനൊടുക്കി. കോളേജിലെ മൂന്നാം വർഷ ബി.ടെക് ഇലക്ട്രിക്കൽ എൻജിനീയറിംഗ് വിദ്യാർഥി, ആന്ധ്രാപ്രദേശ് സ്വദേശി പുഷ്പക് ശ്രീ സായിയാണ് ആത്മഹത്യ ചെയ്തത്. ഹോസ്റ്റലിലെ 273-ാം നമ്പർ മുറിയിൽ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ഫെബ്രുവരി 14ന് മഹാരാഷ്ട്ര സ്വദേശി സ്റ്റീഫൻ സണ്ണി തരമണിയിലെ കോളേജ് ക്യാമ്പസിൽ ആത്മഹത്യ ചെയ്തിരുന്നു. വിഷാദം മൂലമാണ് സ്റ്റീഫൻ ആത്മഹത്യ ചെയ്തത് എന്നായിരുന്നു കോട്ടൂർപുരം പോലീസിന്റെ വിശദീകരണം. എന്നാൽ മദ്രാസ് ഐ.ഐ.ടി അഡ്മിനിസ്‌ട്രേഷന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചകളാണ് സ്റ്റീഫൻ സണ്ണിയുടെ മരണത്തിന് കാരണമെന്നാണ് ആരോപണം. നേരത്തെ കൊല്ലം സ്വദേശി ഫാത്തിമ ലത്തീഫും ഇതേ ഐ.ഐ.ടിയിൽ ആത്മഹത്യ ചെയ്തിരുന്നു.