Sorry, you need to enable JavaScript to visit this website.

സി.പി.എമ്മിനു പിന്നാലെ സി.പി.ഐയും തെറ്റു തിരുത്താന്‍ ഒരുങ്ങുന്നു

തിരുവനന്തപുരം - സ്വയം തിരുത്തലിനു വിധേയരാകാന്‍ പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്ത് സി.പി.ഐ. കമ്യൂണിസ്റ്റ് മൂല്യബോധം പാര്‍ട്ടിയില്‍ കുറഞ്ഞുവരുന്നതായും സി.പി.ഐ. ജില്ലാ സമ്മേളനങ്ങളുടെ അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നു.
ബൂര്‍ഷ്വാ പ്രവണതകളും പാര്‍ലമെന്ററി വ്യാമോഹവും പാര്‍ട്ടിക്കുള്ളില്‍ ശക്തിപ്പെടുന്നതിന്റെ സൂചനയാണ് മിക്ക ജില്ലാ സമ്മേളനങ്ങളിലും കണ്ട ശക്തമായ വിഭാഗീയതയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എറണാകുളത്തും ഇടുക്കിയിലും പാലക്കാടും ഉള്‍പ്പെടെ ഇതു പ്രകടമായി. മിക്ക ജില്ലകളിലും സെക്രട്ടറി, കൗണ്‍സില്‍ തെരഞ്ഞെടുപ്പുകളില്‍ മത്സരമുണ്ടായി. വിഭാഗീയതയ്‌ക്കെതിരായ തിരുത്തല്‍ നടപടികള്‍ പാര്‍ട്ടി സ്വീകരിക്കുന്നുണ്ട്. തെറ്റുതിരുത്തല്‍ പ്രക്രിയയ്ക്കു പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്വയം വിധേയരാകണം. കമ്യൂണിസ്റ്റ് മൂല്യബോധം ശക്തിപ്പെടുത്താവശ്യമായ പാര്‍ട്ടി വിദ്യാഭ്യാസം ശക്തമാക്കണം-റിപ്പോര്‍ട്ടില്‍ പറയുന്നു.
സി.പി.എമ്മും ഈയിടെ തെറ്റുതിരുത്തല്‍ രേഖ തയാറാക്കിയിരുന്നു. വ്യക്തമായ രേഖയുടെ അടിസ്ഥാനത്തിലാണ് തെറ്റുതിരുത്തല്‍ നടപടികള്‍ സി.പി.എം ആരംഭിച്ചതെങ്കില്‍ സി.പി.ഐ സ്വയം തിരുത്താനാണ് പറയുന്നത്. സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തില്‍ അവലോകന റിപ്പോര്‍ട്ടിന്റെ കരട് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് അവതരിപ്പിച്ചത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News