Sorry, you need to enable JavaScript to visit this website.

ലൈംഗിക വേഴ്ചക്കായി ഭാര്യയെ കൈമാറണമെന്ന് ആവശ്യപ്പെട്ട യുവാവിനെ അയല്‍വാസി അടിച്ചു കൊന്നു

ബെംഗ്ലൂരു : ലൈംഗിക വേഴ്ചക്കായി ഭാര്യയെ കൈമാറണമെന്ന് അയല്‍വാസിയോട് ആവശ്യപ്പെട്ട യുവാവിനെ അയല്‍വാസി അടിച്ചുകൊന്നു. സിദ്ധാപുരയിലാണ് സംഭവം നടന്നത്. അയല്‍വാസിയായ മണികണ്ഠനെ (43)അടിച്ചുകൊന്ന കേസില്‍ സിദ്ധാപുര കെ.എം.കോളനിയിലെ സുരേഷിനെ(45) യാണ്  പോലിസ് അറസ്റ്റ് ചെയ്തത്. ഒരാഴ്ച മുന്‍പാണ് മണികണ്ഠനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. മണികണ്ഠന്‍ മൂന്ന് ദിവസം തുടര്‍ച്ചയായി മദ്യപിച്ച ശേഷം സുരേഷിന്റെ ഭാര്യയെ ലൈംഗിക വേഴ്ചക്കായി തനിക്ക് കൈമാറണമെന്ന് സുരേഷിനോട് ആവശ്യപ്പെടുകയായിരുന്നു. ഇതില്‍ കുപിതനായ സുരേഷ് മണികണ്ഠനെ അടിച്ചു കൊലപ്പെടുത്തുകയാണുണ്ടായതെന്ന് സിദ്ധാപുര പോലീസ് പറഞ്ഞു.
 
സുരേഷും മണികണ്ഠനും ഒരേ തെരുവിലാണ് താമസിക്കുന്നത്. മാര്‍ച്ച് എട്ടിന് സുരേഷ് മണികണ്ഠന്റെ വീട്ടിലെത്തുകയും വീടിന് സമീപത്ത് കിടന്നുറങ്ങുന്ന മണികണ്ഠനെ എടുത്തുകൊണ്ടുപോകണമെന്ന് മണികണ്ഠന്റെ അമ്മയോട് ആവശ്യപ്പെടുകയും ചെയ്തു. മൂന്ന് ദിവസമായി മണികണ്ഠന്‍ തുടര്‍ച്ചയായി മദ്യപിച്ചുകൊണ്ടിരിക്കുകയായിരുന്നു. സുരേഷിന്റെ ആവശ്യപ്രകാരം പിന്നാലെ അമ്മയെത്തി മണികണ്ഠനെ വീട്ടിലേക്ക് കൊണ്ടുവന്നു. സഹോദരി വീട്ടിലെത്തിയപ്പോള്‍ മണികണ്ഠനെ മൂക്കില്‍ നിന്ന് ചോരയൊലിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഇയാള്‍ എതാനും സമയത്തിനകം മരിക്കുകയും ചെയ്തു. പിറ്റേ ദിവസം മണികണ്ഠന്റെ സഹോദരി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ആന്തരിക അവയങ്ങള്‍ക്കേറ്റ പരിക്കിനെ തുടര്‍ന്നായിരുന്നു മരണം സംഭവിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തി. 

അന്വേഷണത്തിന്റെ ഭാഗമായി പോലീസ് സി സി ടി വി പരിശോധിച്ചപ്പോള്‍ സുരേഷ് മണികണ്ഠനെ വലിച്ചിഴച്ച് റോഡിലേക്ക് കൊണ്ടുവരുന്നത് കണ്ടെത്തി. പിന്നാലെ സുരേഷിനെ കസ്റ്റഡിയിലെടുത്തതോടെയാണ് കൊലപാതകത്തിന്റെ വിവരങ്ങള്‍ പുറത്തുവന്നത്. മാര്‍ച്ച് ഏഴിന് ഒരുമിച്ചിരുന്ന് മദ്യം കഴിച്ചെന്നും മദ്യലഹരിയിലായിരുന്ന മണികണ്ഠന്‍ ലൈംഗി ബന്ധത്തിന് തന്റെ ഭാര്യയെ വിട്ടു തരണമെന്ന് പറഞ്ഞപ്പോള്‍ മണികണ്ഠനെ അടിക്കുകയാണുണ്ടായതെന്നും സുരേഷ് പോലീസിനോട് പറഞ്ഞു.

 

Latest News