പൂനെ : രക്ഷാ പ്രവര്‍ത്തകരുടെ എല്ലാ പ്രതീക്ഷകളെയും അവസാനിപ്പിച്ചുകൊണ്ട്, എല്ലാവരെയും കണ്ണീരിലാഴ്ത്തി ഒടുവില്‍ അഞ്ച് വയസുകാരന്‍ സാഗര്‍ ബുദ്ധ ബരേല മരണത്തിന് കീഴടങ്ങി. 200അടി താഴ്ചയുള്ള, മൂടിയില്ലാത്ത കുഴല്‍ക്കിണറിലേക്ക് കാല്‍വഴുതി വീണ സാഗറിനെ രക്ഷപ്പെടുത്താന്‍ രക്ഷാ പ്രവര്‍ത്തകര്‍ കഠിന ശ്രമം നടത്തി വരുന്നതിനിടയിലാണ് ഇന്ന് പുലര്‍ച്ചയോടെ സാഗര്‍ മരണത്തിന് കീഴടങ്ങിയത്. പൂനയില്‍ നിന്ന് 125 കിലോമീറ്റര്‍ അകലെ കൊപ്പാര്‍ഡി വില്ലേജിലാണ് സംഭവം. തിങ്കളാഴ്ച വൈകുന്നേരമാണ് സാഗര്‍ കുഴല്‍ കിണറിലേക്ക് വീണത്. കുട്ടി 15 അടി താഴ്ചയില്‍ കിണറിനുള്ളില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു.
മധ്യപ്രദേശില്‍ നിന്ന് മഹാരാഷ്ട്രയിലേക്ക് എത്തിയവരാണ് സാഗറിന്റെ കുടുംബം. കരിമ്പ് വെട്ടുന്ന ജോലി ചെയ്തുവരികയാണ് മാതാപിതാക്കള്‍.