ബെംഗ്ലുരു : സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷിനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ കണ്ണൂര്‍ സ്വദേശി വിജേഷ് പിള്ളക്കെതിരെ കര്‍ണ്ണാടക പൊലീസ് കേസെടുത്തു. കെ ആര്‍ പുര പൊലീസ് സ്റ്റേഷനിലാണ് വിജേഷ് പിളളക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെയുള്ള തെളിവുകള്‍ താന്‍ പറയുന്നവര്‍ക്ക് നല്‍കിയാല്‍ 30 കോടി രൂപ നല്‍കാമെന്ന് വിജേഷ് പിള്ള പറഞ്ഞതായുള്ള സ്വപ്‌നയുടെ വെളിപ്പെടുത്തല്‍ വലിയ വിവാദം സൃഷ്ടിച്ചിരുന്നു. സി പി എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനുമായി വിജേഷ് പിള്ളയ്ക്ക് ബന്ധമുണ്ടെന്നും സ്വപ്‌ന ആരോപിച്ചിരുന്നു. മുഖ്യമന്ത്രിയെയും കുടുംബത്തെയും കേസില്‍ നിന്ന് രക്ഷപ്പെടുത്താന്‍ വേണ്ടിയാണ് പണം വാഗ്ദാനം ചെയ്തത്. താന്‍ കൊല്ലപ്പെടാന്‍ സാധ്യതയുണ്ടെന്ന് വിജേഷ് പിള്ള ബെംഗ്ലുരിലെ ഹോട്ടലില്‍ നടന്ന കൂടിക്കാഴ്ചക്കിടെ ഭീഷണി മുഴക്കിയതായും സ്വപ്‌ന വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ തന്റെ പുതിയ വെബ് സീരിസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കാന്‍ വേണ്ടി മാത്രമാണ് സ്വപ്നയെ കണ്ടതെന്നും, സ്വപ്‌ന തനിക്കെതിരെ ഉന്നയിച്ച മറ്റ് കാര്യങ്ങളെല്ലാം തീര്‍ത്തും തെറ്റാണെന്നുമാണ് വിജേഷ് പിള്ള പിന്നീട് പ്രതികരിച്ചത്.
എന്നാല്‍ തനിക്കെതിരെ സ്വപ്‌ന നല്‍കിയ കേസിനെ നിയമപരമായി തന്നെ നേരിടുമെന്ന് വിജേഷ് പിള്ള പറഞ്ഞു. താന്‍ ഹോട്ടലില്‍ വിജേഷിനെ കണ്ട സമയത്തെ സി സി ടിവി ദൃശ്യങ്ങള്‍ പരിശോധിക്കണമെന്നാണ് സ്വപ്‌ന പോലീസിനോടാവശ്യപ്പെട്ടിരിക്കുന്നത്.