ഹൈദരാബാദ്- നാമ്പള്ളിയിലെ ഹജ് ഹൗസില്‍ പ്രവര്‍ത്തിക്കുന്ന ഉര്‍ദു അക്കാദമിയുടെ നാലാം നിലയില്‍ തീപിടിത്തം. തിങ്കളാഴ്ച വൈകുന്നേരമാണ് തീപിടിത്തമുണ്ടായതെന്നും ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും അഗ്‌നിശമനസേനാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ചില രേഖകളും ഫര്‍ണിച്ചറുകളും കത്തിനശിച്ചു.
6.38 ന് കോള്‍ ലഭിച്ചതിനെ തുടര്‍ന്ന് അഗ്നിശമന വാഹനങ്ങള്‍ സ്ഥലത്തെത്തി. ഒരു മണിക്കൂറിന് ശേഷം തീ പൂര്‍ണമായും അണച്ചു. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താനായിട്ടില്ല, വസ്തുവകകളുടെ നഷ്ടം മാനേജ്‌മെന്റ് കണക്കാക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
സര്‍ക്കാരിന്റെ ന്യൂനപക്ഷകാര്യ ഉപദേഷ്ടാവ് എ.കെ. ഖാനും ന്യൂനപക്ഷ ക്ഷേമ വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ഹജ് ഹൗസിലെത്തി. അന്വേഷണം നടത്തി നാശനഷ്ടങ്ങള്‍ വിലയിരുത്തുമെന്ന് ഖാന്‍ പറഞ്ഞു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്ത കാരണമെന്ന് കരുതുന്നു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)