കൊച്ചി- സ്വര്‍ണക്കടത്ത്, ലൈഫ് മിഷല്‍ കേസുകളുമായി ബന്ധപ്പെട്ട തെളിവുകളുമായി മുന്‍ എം.എല്‍.എ പി.സി. ജോര്‍ജ് കൊച്ചിയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസിലെത്തി. സ്വര്‍ണക്കടത്ത്, ലൈഫ് മിഷല്‍ കേസുകളില്‍ ഒട്ടേറെ തെളിവുകള്‍ കയ്യില്‍ ഉണ്ടെന്നും ഇ.ഡി ആവശ്യപ്പെട്ടത് പ്രകാരമാണ് ഓഫീസിലെത്തിയതെന്നും അദ്ദേഹം അവകാശപ്പെട്ടു. തെളിവുകള്‍ ഇ.ഡിക്ക് കൈമാറുമെന്നും പി.സി.ജോര്‍ജ് പറഞ്ഞു.
മുഖ്യമന്ത്രിയുടെ അഡീഷണല്‍ െ്രെപവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ ഇഡി വീണ്ടും ചോദ്യം ചെയ്യുന്നത് അറസ്റ്റ് ചെയ്യാനാണെന്ന് പി.സി ജോര്‍ജ് നേരത്തെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ മുഖ്യമന്ത്രിയും മകളും കുടുങ്ങുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
ലൈഫ് മിഷന്‍ കരാറില്‍ മൂന്നുകോടി 38 ലക്ഷം രൂപയുടെ കോഴ ഇടപാട് നടന്നെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് റിപ്പോര്‍ട്ട്. കരാറിന് മുന്‍കൈയെടുത്ത എം ശിവശങ്കറിന് ഒരു കോടി രൂപയും മൊബൈല്‍ ഫോണും ലഭിച്ചതിന് തെളിവുണ്ടെന്ന് ഇഡിയുടെ അറസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുടെ കരാര്‍ ലഭിക്കുന്നതിന് മുന്‍പ് തന്നെ മുന്‍കൂറായി കമ്മീഷന്‍ ഇടപാട് നടന്നെന്നാണ് ഇഡി വ്യക്തമാക്കുന്നത്.
നേരത്തെ കേസിലെ മറ്റ് പ്രതികളായ സ്വപ്ന സുരേഷ്, പി.എസ് സരിത്ത്, സന്ദീപ് നായര്‍, സന്തോഷ് ഈപ്പന്‍ എന്നിവരുടെ മൊഴികളും ഇ.ഡി വിശദമായി രേഖപ്പെടുത്തിയിരുന്നു. ആറ് കോടിയുടെ കോഴ ഇടപാട് നടന്നെന്നാണ് സ്വപ്നയുടെ ആരോപണം. ഇടപാട് ശരിവെക്കുന്ന മൊഴി തന്നെയാണ് ഭവന നിര്‍മ്മാണ കരാറെടുത്ത യൂണിടാക് ഉടമ സന്തോഷ് ഈപ്പനും നല്‍കിയത്. ലൈഫ് മിഷന്‍ കരാര്‍ ലഭിക്കാന്‍ 4.48 കോടി രൂപ കോഴ നല്‍കിയെന്നായിരുന്നു സന്തോഷ് ഈപ്പന്റെ വെളിപ്പെടുത്തല്‍.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)