വാഷിംഗ്ടണ്‍- അധികാരത്തിലുള്ളപ്പോഴേ 'തള്ളിന്' ഒരു കുറവുമില്ലാതിരുന്ന യു. എസ് മുന്‍ പ്രസിഡന്റ് ജോ ബൈഡനെ കൊട്ടാനും തള്ള് പുറത്തെടുത്തു. താന്‍ യു എസ് പ്രസിഡന്റായി അധികാരത്തിലുണ്ടായിരുന്നെങ്കില്‍ ഒരിക്കലും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ യുക്രെയ്ന്‍ അധിനിവേശം നടത്തുമായിരുന്നില്ലെന്നായിരുന്നു ട്രംപിന്റെ വാദം. സീന്‍ ഹാനിറ്റീസ് റേഡിയോ ഷോയില്‍ പങ്കെടുക്കവെയാണ് ട്രംപ് തന്റെ 'ഹീറോയിസം' അവതരിപ്പിച്ചത്.
ഒരു വര്‍ഷത്തിലേറെയായി റഷ്യ- യുക്രെയ്ന്‍ യുദ്ധം തുടരുകയാണ്. താന്‍ പ്രസിഡന്റായിരുന്നെങ്കില്‍ ഒരു ദിവസത്തിനപ്പുറം യുദ്ധം മുമ്പോട്ടു പോകുമായിരുന്നില്ല. യുദ്ധം അവസാനിപ്പിക്കാന്‍ സഹായിക്കുമെങ്കില്‍ യുക്രെയിനിന്റെ ചില ഭാഗങ്ങള്‍ ഏറ്റെടുക്കാന്‍ റഷ്യയെ അനുവദിക്കുന്ന കരാര്‍ ഉണ്ടാക്കുമായിരുന്നുവെന്നും ട്രംപ് പറഞ്ഞു.
ബുഷിന്റെ കീഴില്‍ ജോര്‍ജിയയും ഒബാമയുടെ കീഴില്‍ ക്രിമിയയും അവര്‍ ഏറ്റെടുത്ത കാര്യം മറക്കരുതെന്നു പറഞ്ഞ ട്രംപ് ബൈഡന്റെ കീഴില്‍ എല്ലാം ഏറ്റെടുക്കാന്‍ പോകുകയാണെന്ന് തോന്നുന്നുവെന്നും പറഞ്ഞു. ട്രംപിന്റെ കീഴില്‍ റഷ്യ എന്താണ് ഏറ്റെടുത്തതെന്ന് നിങ്ങള്‍ക്കറിയാമോ എന്ന ചോദ്യവും ഒന്നും എടുത്തില്ലെന്ന മറുപടിയും ട്രംപ് തന്നെ പറഞ്ഞു.