മുംബൈ- റാലിക്കിടയില്‍ ശിവസേന എംഎല്‍എ വനിതാനേതാവിനെ ചുംബിക്കുന്ന വീഡിയോ വ്യാജമെന്ന് കണ്ടെത്തി രണ്ടു പേരെ അറസ്റ്റ് ചെയ്തു. വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ എംഎല്‍എയുടെ കുടുംബം പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് വീഡിയോ വ്യാജമായി നിര്‍മിച്ചതാണെന്ന് കണ്ടെത്തിയത്. മാനസ് കുവാര്‍ (26), അശോക് മിശ്ര (45) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വീഡിയോ മോര്‍ഫ് ചെയ്ത് നിര്‍മിച്ചതാണെന്ന് കണ്ടെത്തിയതായി പോലീസ് അറിയിച്ചു.
ഷിന്‍ഡെ വിഭാഗം ശിവസേന എംഎല്‍എ പ്രകാശ് സുര്‍വെയും പാര്‍ട്ടി വക്താവ് ശീതള്‍ മഹാത്രേയുമാണ് വീഡിയോ ദൃശ്യങ്ങളിലുള്ളത്. മഹാരാഷ്ട്രയിലെ ദഹിസറില്‍ നടന്ന ആശിര്‍വാദ് യാത്രക്കിടെ പ്രകാശ് സുര്‍വെ വനിതാ നേതാവിനെ ചുംബിക്കുന്നതായാണ് പ്രചരിച്ചത്. സുര്‍വെയെ മനഃപൂര്‍വം അപകീര്‍ത്തിപ്പെടുന്നതിനായി മോര്‍ഫ് ചെയ്ത് വീഡിയോ പ്രചരിപ്പിച്ചുവെന്നാണ് കുടുംബം പരാതി നല്‍കിയത്. തുടര്‍ന്ന് ഐപിസി, ഐടി ആക്ട് എന്നിവയുടെ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
റാലിയില്‍ തുറന്ന വാഹനത്തില്‍ നില്‍ക്കുന്ന സുര്‍വെ സമീപത്തുള്ള ശീതള്‍ മഹാത്രേയുടെ നേര്‍ക്ക് ചായുന്നതും രണ്ടുതവണ ചുംബിക്കുന്നതും തുടര്‍ന്ന് നോക്കി ചിരിക്കുന്നതുമാണ് വീഡിയോയിലുണ്ടായിരുന്നത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)