റിയാദ്- വ്യോമായന മേഖലയില്‍ പുതുചരിത്രം രചിക്കാന്‍ റിയാദ് എയര്‍ലൈന്‍സ് എന്ന പേരില്‍ പുതിയ എയര്‍ലൈന്‍ കമ്പനി സ്ഥാപിക്കുമെന്ന് പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ചെയര്‍മാനും സൗദി കിരീടാവകാശിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ചു. ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നീ ഭൂഖണ്ഡങ്ങളെ ബന്ധിപ്പിക്കുന്ന ഈ എയര്‍ലൈന്‍ കമ്പനി റിയാദ് കേന്ദ്രമായാണ് പ്രവര്‍ത്തിക്കുക. വ്യോമയാന മേഖലയില്‍ ഏറ്റവും മികച്ച സുരക്ഷ ഉറപ്പാക്കുന്ന പുതിയ വിമാനങ്ങളായിരിക്കും സര്‍വീസ് നടത്തുകയെന്ന് മലയാളം ന്യൂസ് ലേഖകന്‍ സുലൈമാന്‍ ഊരകം റിപ്പോര്‍ട്ട് ചെയ്യുന്നു.
ദേശീയ അന്തര്‍ദേശീയ രംഗത്തെ വിദഗ്ധരടങ്ങുന്ന സമിതിയാണ് കമ്പനിയുടെ മേല്‍നോട്ടം വഹിക്കുക. പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ഗവര്‍ണര്‍ യാസര്‍ ബിന്‍ ഉസ്മാന്‍ അല്‍റുമയ്യാന്‍ ഡയറക്ടര്‍ബോര്‍ഡ് ചെയര്‍മാന്‍ ആയിരിക്കും. ലോജിസ്റ്റിക്, വ്യോമയാന മേഖലയില്‍ 40 വര്‍ഷത്തെ പരിചയ സമ്പത്തുള്ള ടോണി ഡോ ഗ്ലാസ് സിഇഒയും.
2030 ആകുമ്പോഴേക്ക് റിയാദില്‍ നിന്ന് 100 ലധികം സെക്ടറുകളിലേക്ക് റിയാദ് എയര്‍ലൈന്‍സ് സര്‍വീസ് നടത്തും.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)