Sorry, you need to enable JavaScript to visit this website.

VIDEO: രാജ്യത്തിന്റെ നിറം കെടുത്തിയ നിറംപൂശല്‍, ഈ വീഡിയോ കണ്ടവര്‍ക്കെല്ലാം രോഷം

ന്യൂദല്‍ഹി- ദല്‍ഹിയില്‍ ഹോളി ആഘോഷത്തിനിടെ ഒരു കൂട്ടം ആളുകള്‍ കൈയേറ്റം ചെയ്ത ജാപ്പനീസ് വിനോദസഞ്ചാരി രാജ്യം വിട്ടു. അക്രമത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ഇരയെ തിരിച്ചറിയാന്‍ ദല്‍ഹി പോലീസ് ജാപ്പനീസ് എംബസിയുടെ സഹായം തേടിയിരുന്നു. എന്നാല്‍ ജാപ്പനീസ് എംബസിക്ക് സംഭവത്തെക്കുറിച്ച് യാതൊരു അറിവും ഇല്ലെന്ന് അധികൃതര്‍ അറിയിച്ചു. പഹര്‍ഗഞ്ചില്‍ താമസിച്ചിരുന്ന ജാപ്പനീസ് വിനോദസഞ്ചാരിയെന്ന് കരുതപ്പെടുന്ന ഇവര്‍ ബംഗ്ലാദേശിലേക്ക് പോയതായാണ് റിപ്പോര്‍ട്ട്.

പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ മൂന്ന് ആണ്‍കുട്ടികളെ പോലീസ് അറസ്റ്റ് ചെയ്തതായും കുറ്റം സമ്മതിച്ചതായും പോലീസ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കായി വീഡിയോ വിശകലനം ചെയ്യുകയാണ്. ഇരയില്‍നിന്ന് പരാതിയൊന്നും ലഭിച്ചിട്ടില്ല, അവരെ തിരിച്ചറിയുന്നതിനും സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനുമുള്ള സഹായത്തിനായി പോലീസ് ജാപ്പനീസ് എംബസിയെ സമീപിച്ചിട്ടുണ്ട്.

വീഡിയോയില്‍, ഒരു കൂട്ടം പുരുഷന്മാര്‍ സ്ത്രീയെ നിറം തേക്കുന്നതും, പുരുഷന്മാരില്‍ ഒരാള്‍ അവളുടെ തലയില്‍ പിടിച്ച് വലിക്കുന്നതും കാണാം. പിടിയിലായ ആണ്‍കുട്ടികള്‍ക്കെതിരെ ഡിപി ആക്ട് പ്രകാരമാണ് നടപടി. ആണ്‍കുട്ടികള്‍ പഹര്‍ഗഞ്ച് സ്വദേശികളാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇരയുടെ പരാതിയുണ്ടെങ്കില്‍ അതിന്റെ അടിസ്ഥാനത്തില്‍ തുടര്‍നിയമനടപടികള്‍ സ്വീകരിക്കും.

 

Latest News