ദിസ്പൂര്‍ (അസം) : അടിച്ച് പൂസായി കോണ്‍ തെറ്റിയാണ് വരന്‍ കല്യാണ മണ്ഡപത്തിലേക്ക് കാലെടുത്ത് വെച്ചത്. മദ്യലഹരിയില്‍ മണ്ഡപത്തില്‍ ഇരുന്ന് ഉറങ്ങിപ്പോകുകയും ചെയ്തു. മകനെ ഉപദേശിക്കാമെന്ന് വിചാരിച്ച വരന്റെ അച്ഛനും കാല് നിലത്തുറക്കുന്നില്ല. എല്ലാം കണ്ടു നിന്ന വധു ഒടുവില്‍ തനിക്ക് കല്യാണത്തിന് താല്‍പര്യമില്ലെന്ന് പറഞ്ഞ് ഇറങ്ങിപ്പോയി. അസമിലെ നല്‍ബാരി ജില്ലയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്.
വധുവിന്റെ വീട്ടിലാണ് വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയത്. മുഹൂര്‍ത്ത സമയത്ത് വരന്‍ കാറില്‍ നിന്നിറങ്ങിയത് തന്നെ നാലുകാലിലാണ്. വരനൊപ്പം വന്ന സുഹൃത്തുക്കള്‍ പാടുപെട്ടാണ് വരനെ മണ്ഡപത്തിലേക്ക് ഒരു വിധത്തില്‍ കയറ്റിയത്. മണ്ഡപത്തിലേക്ക് കയറിയ ഉടന്‍ തന്നെ മദ്യലഹരിയില്‍ ഉറങ്ങിപ്പോകുകയും ചെയ്തു. ഇതെല്ലാം കണ്ട് വധുവും ബന്ധുക്കളും പകച്ചു നില്‍ക്കുകയായിരുന്നു. ഒടുവില്‍ എങ്ങനെയങ്കിലും താലി കെട്ടാനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും പൂജാരി ചൊല്ലിക്കൊടുത്ത മന്ത്രങ്ങള്‍ ഏറ്റു ചൊല്ലാനുള്ള ബോധം പോലും വരനുണ്ടായിരുന്നില്ല. ഇതോടെ തനിക്ക് വിവാഹം വേണ്ടെന്ന് പറഞ്ഞ് വധു മണ്ഡപത്തില്‍ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു. എന്നാല്‍ വരന്റെ ബന്ധുക്കള്‍ക്ക് എങ്ങനെയങ്കിലും വിവാഹം നടത്തണമെന്നായിരുന്നു ആഗ്രഹം. വധുവും ബന്ധുക്കളും ഇതിനെ ശക്തമായി എതിര്‍ത്തതോടെ ഇരു വിഭാഗവും തമ്മില്‍ കയ്യാങ്കളിയിലെത്തി. പിന്നീട് പോലീസ് എത്തിയാണ് ഇരു കൂട്ടരെയും അനുനയിപ്പിച്ചത്. വിവാഹത്തിന് സമ്മതിക്കുന്ന പ്രശ്‌നമില്ലെന്ന് വധു കട്ടായം പറഞ്ഞതോടെ വരന്റെ പാര്‍ട്ടിയെ പോലീസ് നിര്‍ബന്ധിച്ച് തിരിച്ചയച്ചു. വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ നടത്തിയതിന്റെ ചെലവ് കിട്ടണമെന്നാവശ്യപ്പെട്ട് വരന്റെ വീട്ടുകാര്‍ക്കെതിരെ വധുവിന്റെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്.